KeralaNEWS

കാടിറങ്ങുന്ന വന്യമൃഗങ്ങൾ, മലയോരത്തെ ഭീതി തുറന്ന് കാട്ടി ഏഷ്യാനെറ്റ് ന്യൂസ് പരമ്പര

മനുഷ്യനും കാടുമായുള്ള ബന്ധം തുടങ്ങിയിട്ട് കാലമേറെയായി. മലമ്പനിയോടും മലമ്പാമ്പിനോടും മല്ലടിച്ച് സ്വന്തമായൊരു ഇടം കെട്ടിപടുത്തുയർത്തവരാണ് നമ്മളുടെ പൂർവികർ. പല മലയോര മേഖലകളിലും കൃഷിചെയ്ത് ജിവിക്കുന്നവരാണ് ഇന്നും കേരളത്തിന്‍റെ കരുത്ത്. എന്നാൽ കാണാൻ സുന്ദരമായ പ്രദേശം പോലെ അത്ര സുന്ദരമല്ല അന്നാട്ടുകാരുടെ ജീവിതം. പന്നികളോടും കാട്ടുമൃഗങ്ങളോടും പോരടിച്ചാണ് ഓരോരുത്തരും ജീവിക്കുന്നത്.

Signature-ad

കാടിറങ്ങി നാട്ടിലേക്കെത്തുന്ന മൃഗങ്ങളും അവരുണ്ടാക്കുന്ന പ്രശ്നങ്ങളും നിരന്തരം ചർച്ചയായിട്ടുണ്ടെങ്കിലും അതിനൊന്നും ഇതുവരെയും പ്രയോജനമുണ്ടായിട്ടില്ല.നിരന്തരം വാർത്തകൾ നൽകി അന്നാട്ടുകാരുടെ ദുരിതം ലോകമറിഞ്ഞാലേ കഷകരുടെ പേടി സ്വപ്നമായ കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷനേടാനാകു.


ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ഒരാഴ്ചക്കാലമായി സംപ്രേക്ഷണം ചെയ്യുന്ന ‘കാട് കയറുന്ന നാട്’ എന്ന പരമ്പര തുറന്ന് കാട്ടുന്നത് കാടിന് സമീപം താമസിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ആവലാതികളാണ്. കണ്ണൂരിലെയും കാസർകോട്ടെയും അട്ടപ്പാടിയിലെയുമെല്ലാം മലയോര കർഷകരുടെ കണ്ണീരാണ് ഈ പരമ്പര.


ഇന്ന് വരെ നാട്ടിൽ നടന്ന വന്യമൃഗ ആക്രമണങ്ങളും അതിനിരയായവരെയും നേരിട്ട് കണ്ടും കേരളത്തിലങ്ങോളമിങ്ങോളം യാത്ര നടത്തിയാണ് ഓരോ വാർത്തകളും പ്രേക്ഷകരിലെത്തിയത്. കേവലം കണക്കുകളല്ല, ഓരോ മനുഷ്യരുടെയും ചങ്കിലെ പിടിപ്പാണ് റിപ്പോർട്ടുകൾ തുറന്ന് കാട്ടിയത്.
ഇനിയും സർക്കാർ സൗകര്യപൂർവം മറക്കുന്ന ഒരു കൂട്ടരുടെ വേദനയ്ക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസ് ചേർന്നു എന്നത് ആശ്വാസകരമാണ്. അവരെ കണ്ണുകൾ തുടയ്ക്കാനായി ഇനി സർക്കാർ സഹായം കിട്ടാനും ഈ വാർത്തകളെല്ലാം സഹായകമാകും. ഒരു ജനതയുടെ കണ്ണീരിനൊപ്പം നിന്ന ഏഷ്യാനെറ്റ് ന്യൂസിന് അഭിനന്ദനങ്ങൾ.

Back to top button
error: