KeralaNEWS

പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നിട്ടും ബസ് സുരക്ഷിതമായി നിര്‍ത്തി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു

താമരശ്ശേരി: പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നിട്ടും ബസ് സുരക്ഷിതമായി നിര്‍ത്തി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു. താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവർ വെഴുപ്പൂര്‍ ചുണ്ടക്കുന്നുമ്മല്‍ സി കെ സിഗീഷ് കുമാര്‍ (48) ആണ് മരിച്ചത്. സിഗീഷിന്റെ മനോധൈര്യം കൈവിടാതെയുള്ള ഇടപെടലില്‍ 48 യാത്രക്കാരും കണ്ടക്ടറുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

നവംബര്‍ 20നുണ്ടായ സംഭവത്തെ തുടര്‍ന്ന് സിഗീഷ് ചികിത്സയിലായിരുന്നു. അണുബാധയെ തുടര്‍ന്ന് ആരോഗ്യനില വഷളായി കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അന്ത്യം.

Signature-ad

 

Back to top button
error: