തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനായി വര്‍ക്കലയില്‍ എത്തിയ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡേയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് അരൂപ് ഡേയും ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന 11 അംഗ സംഘമാണ് വര്‍ക്കലയില്‍ എത്തിയത്.
ഓടയം ബീച്ചിലെ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ആ റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അരൂപ് മുങ്ങിത്താഴുകയായിരുന്നു. സമീപത്തെ മത്സ്യത്തൊഴിലാളികളും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.