തിരുവനന്തപുരം: സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കുമെതിരേ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായി. സഹികെട്ടപ്പോഴാണ് ഗവര്‍ണര്‍ എന്ന നിലയില്‍ തിരുത്താന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. കേസരി വാരികയുടെ സ്ഥാപക ദിനാഘോഷവും മാധ്യമ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
ഹൈക്കോടതിയും സുപ്രീം കോടതിയും തന്റെ നിലപാട് ശരിവെച്ചു. ചട്ട വിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാല്‍ രാജിവെക്കാന്‍ തയാറാണ്. മാധ്യമങ്ങള്‍ രാജ്യത്തിന്റെ ശബ്ദം ആവണം. വസ്തുതകളെ വളച്ചോടിച്ച് വര്‍ത്തയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മാധ്യമങ്ങളില്‍ ഒരു വിഭാഗം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. അത് രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. വൈവിധ്യങ്ങള്‍ രാജ്യ താല്‍പര്യത്തിന് വിരുദ്ധമാകരുത്. കഴിഞ്ഞ ദിവസങ്ങളിലേ കോടതി വിധികള്‍ എറെ സന്തോഷകരം. കണ്ണൂര്‍ യൂണിവേഴ്സിറ്റി വിസിയുടെ പുനര്‍ നിയമനത്തിന് തന്റെ മേല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി.