ആലപ്പുഴ: സൗദിയില്‍ നിന്ന് അവധിക്കായി നാട്ടിലേക്ക് തിരിച്ച മലയാളി മുംബൈയില്‍ മരിച്ചു. കായംകുളം സ്വദേശി ഐക്യ ജംഗ്ഷന് തെക്ക് ചൗക്കയില്‍ താമസിക്കുന്ന ഇസ്മയില്‍ കുട്ടി (58) ആണ് മരിച്ചത്.
ശനിയാഴ്ച ജിദ്ദയില്‍ നിന്നും മുംബൈയിലേക്കും അവിടുന്ന് കൊച്ചിയിലേക്കുമുള്ള ഇന്‍ഡിഗോ കണക്ഷന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യാനായിരുന്നു ഇദ്ദേഹം ടിക്കറ്റ് എടുത്തിരുന്നത്.
എന്നാല്‍, മുംബൈ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ഇദ്ദേഹത്തിന് വിമാനത്തിനകത്ത് വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാന ലാന്‍ഡിങ്ങിന് ശേഷം ഉടന്‍ ഇദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.