KeralaNEWS

കത്ത് വിവാദം: ആര്യാ രാജേന്ദ്രന്റെയും മേയറുടെ ഓഫീസ് ജീവനക്കാരുടെയും മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ശുപാര്‍ശ കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തു. മേയറുടെ ഓഫീസ് ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. ശുപാർശ കത്ത് വ്യാജമെന്ന ആര്യ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തത്. നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച കേസ് കോർപ്പറേഷനിൽ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. ആര് തയ്യാറാക്കി വാട്സ് ആപ്പിലേക്ക് അയച്ചുവെന്ന കണ്ടെത്താൻ ശാത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും. കേസെടുത്ത് അന്വേഷണം വൈകിയതിനാൽ പല പ്രധാന തെളിവുകളും ഇതിനകം നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്.

അതേസമയം, മേയർ ആര്യാ രാജേന്ദ്രന് രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിലേക്ക് മഹിളാ മോർച്ച നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. കോർപ്പറേഷൻ മതിൽക്കെട്ട് ചാടികടന്ന പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സമരപന്തലിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ അഭിവാദ്യം ചെയ്തു. കോൺഗ്രസ് കൗൺസിലർമാരുടെ സമരംത്തിൽ ശശി തരൂർ എം പി പങ്കെടുത്തു. മേയർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത് എന്നും ജനങ്ങളെ വഞ്ചിച്ചെന്നും ശശി തരൂർ പറഞ്ഞു.

Signature-ad

അതിനിടെ, കോർപറേഷൻ മേയർക്കെതിരായ  പ്രതിഷേധം തടയണമെന്ന ഡെപ്യൂട്ടി മേയറുടെ ആവശ്യം ഹൈക്കോടതി തളളി. ഹർജി പബ്ലിസിറ്റി സ്റ്റൻഡാണെന്ന് നിരീക്ഷിച്ച കോടതി സമരം ചെയ്യാൻ പാടില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ചു. കഴി്ഞ്ഞ സെപ്റ്റംബറിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചതിനെതിരെ സ്വമേഥായ എടുത്ത കേസിൽ കക്ഷി ചേരുന്നതിനാണ് ഡപ്യൂട്ടി മേയർ ഹൈക്കോടതിയെ സമീപിച്ചത്. സമരക്കാർ മേയറുടെ ഓഫീസിന്‍റെ പ്രവർത്തന തടഞ്ഞെന്നും  പൊതുമുതൽ നശിപ്പിച്ചെന്നുമായിരുന്നു ഹർജിയിലെ പ്രധാന വാദം. മേയർക്കെതിരെ പ്രതിഷേധിക്കുന്നവർ തിരുവനന്തപുരം കോർപറേഷനിലെ പൊതു മുതൽ നശിപ്പിച്ചെങ്കിൽ പ്രത്യേകം  ഹർജി നൽകണമെന്ന് കോടതി പറഞ്ഞു. അല്ലാതെ പോപ്പുലർ ഫ്രണ്ടിനെതിരായ നടപടിയിൽ കക്ഷി ചേരുകയല്ല വേണ്ടത്.

Back to top button
error: