CrimeNEWS

നിയമവിരുദ്ധമായി അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് ഗർഭഛിദ്രം, രോഗികളുടെ സുരക്ഷയ്ക്കും ഭീഷണി; സൗദിയിൽ രണ്ട് പ്രവാസി വനിതകൾ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ ഒരു അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി ഗർഭഛിദ്രങ്ങൾ നടത്തിയ രണ്ട് വിദേശ വനിതകൾ അറസ്റ്റിലായി. ദക്ഷിണ റിയാദിൽ നിന്നാണ് ഇവർ പിടിയിലായത്. റിയാദിലെ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയാണ് അറസ്റ്റിൽ കലാശിച്ചത്. പിടിയിലായവർ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.

രാജ്യത്തെ ആരോഗ്യ, ചികിത്സാ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാതെയും രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിലും ഇരുവരും ഗർഭഛിദ്രങ്ങൾ നടത്തിയതായി അധികൃതർ കണ്ടെത്തി. കാലാവധി കഴിഞ്ഞ മെഡിക്കൽ ഉപകരണങ്ങളും ഗർഭഛിദ്രത്തിന് ആവശ്യമായ സാധനങ്ങളും ഉറവിടം വ്യക്തമല്ലാത്ത മരുന്നുകൾ ഉൾപ്പെടെയുള്ള മറ്റ് സാധനങ്ങളും ഈ അപ്പാർട്ട്മെന്റിൽ നിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. നിയമലംഘങ്ങൾ നടത്തിയ ഇരുവരെയും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Back to top button
error: