IndiaNEWS

മലയാളി ദമ്പതികള്‍ പഴനിയിലെ ഹോട്ടലിൽ ജീവനൊടുക്കി, ‘സിപിഎം, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികൾ മരണത്തിന് ഉത്തരവാദികൾ’

തമിഴ്നാട്ടിലെ പഴനിയില്‍ ഹോട്ടലില്‍ മലയാളി ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ് മരിച്ചത്. ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്തെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നതായി പൊലീസ് അറിയിച്ചു.

ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് സൂചിപ്പിച്ച് ഏഴു പേരുടെ പേരുകളും കുറിപ്പിലുണ്ട്. സിപിഎം, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളും മരണത്തിന് ഉത്തരവാദികളെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

Back to top button
error: