MovieTRENDING

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ !

എവർഗ്രീൻ സ്റ്റാർ ‘ റഹ്മാൻ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ് പുതുക്കോട്ടയിൽ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ജമീന്ദാർ നായക കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്. ‘ ചാമ്പ്യൻ ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിശ്വയാണ് മറ്റൊരു നായകൻ. ‘ വിഴാ ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഭാരതി ബാലകുമാരനാണ് സംവിധായകൻ . മലയാളത്തിൽ ‘ മിഡിൽ ക്ലാസ് മാത്തുക്കുട്ടി ‘ എന്ന സിനിമ നിർമ്മിക്കുന്ന കോമളാ ഹരി പിക്ചേഴ്സിൻ്റെ നാലാമത്തെ നിർമ്മാണ സംരംഭമാണ് ഈ റഹ്മാൻ ചിത്രം.

നാട്ടിൻ പുറത്തെ ദൈവ വിശ്വാസങ്ങൾ , അവയ്ക്ക് ആധാരമായ പഴയ ആചാരങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന തമിഴ് സിനിമകൾ പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മണ്ണും സംസ്കാരവുമായി ബന്ധപ്പെട്ട ജീവിത കഥകൾ പല സിനിമകളും ചർച്ചാ വിഷയമാക്കിയിട്ടുമുണ്ട്. എന്നാൽ ആ ജീവിതങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ‘ അമാനുഷ്യ ‘ കഥകൾ തമിഴ് നാട്ടിലെ തെക്കൻ ജില്ലകളിൽ ‘ നാട്ടാർ ‘ ആചാരത്തിൽ ഉണ്ടായിരുന്നു. അത്തരത്തിലുള്ള ‘ നാട്ടാർ മർമ്മ കഥ ‘ യുടെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ.

Signature-ad

നാട്ടാർ മർമ്മ കഥയെ അവലംബമാക്കി 1980 കളുടെ പശ്ചാത്തലത്തിലാണ് അവതരണം. അക്കാലത്ത് ‘ അമാനുഷ്യ ‘ സംഭവങ്ങളാൽ ദുരന്തത്തിൽ പെടുന്ന തൻ്റെ കുടുംബത്തെ രക്ഷിക്കാൻ തീവ്ര ശ്രമം നടത്തുന്ന ജമീന്ദാർ നായക കഥാപാത്രമാണ് റഹ്മാൻ്റേത്.

” ആദ്യം ഈ കഥാപാത്രം ചെയ്യാൻ വിസമ്മതിച്ച റഹ്മാൻ സാർ പിന്നീട് കഥ മുഴുവൻ കേട്ടപ്പോൾ, കഥയുടെയും കഥാപാത്രത്തിൻ്റെയും വ്യത്യസ്തതയും തനിമയും മനസിലാക്കി കൺവിൻസ് ആവുകയായിരുന്നു. റഹ്മാൻ സാറിൻ്റെ സിനിമാ പ്രയാണത്തിൽ ഈ സിനിമ വളരെ പ്രധാനപ്പെട്ട ഒന്നായിരിക്കും. ” സംവിധായകൻ ഭാരതി ബാലകുമാരൻ പറഞ്ഞു.

1980 കളിൽ തമിഴ് നാട്ടിലെ തെക്കൻ ജില്ലകളിൽ രക്ത ചൊരിച്ചിലിലൂടെ അരങ്ങേറിയ സംഭവ കഥയുടെ ചലച്ചിത്രാവിഷ്ക്കാരമായതിനാൽ ബ്രഹ്മാണ്ട സിനിമയായിട്ടാണ് നിർമ്മിക്കുന്നത്. റഹ്മാനും വിശ്വയും നായകരാവുന്ന ഈ സിനിമയിൽ അനുപമ കുമാർ, രമ്യാ സുരേഷ്, റിഷാ ജേക്കബ്സ്, ‘ ആടുകളം ‘ നരേൻ, മൈം ഗോപി, മുനിഷ് കാന്ത്, ബാബാ ഭാസ്കർ തുടങ്ങി പ്രമുഖരായ നിരവധി അഭിനേതാക്കൾ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം ഭാനു മുരുകനും , എഡിറ്റിങ് ‘ അമരൻ ‘ ഫെയിം കലൈവാണനും നിർവഹിക്കുന്നു. ദിനേശ് കാശിയാണ് സ്റ്റണ്ട് മാസ്റ്റർ. പി ആർ ഓ ജോൺസൺ. കോമളാ – ഹരി ഭാസ്കരൻ ദമ്പതികളാണ് കോമളാ ഹരി പിക്ചേഴ്സിൻ്റെ ബാനറിൽ ഈ ബ്രഹ്മാണ്ട ചിത്രം നിർമ്മിക്കുന്നത്.

സി.കെ.അജയ് കുമാർ, പി ആർ ഓ

Back to top button
error: