കണ്ണൂർ:കോടിയേരി ബാലകൃഷ്ണന്റെ സ്മരണക്കായി ഏര്‍പ്പെടുത്തുന്ന മാധ്യമ അവാര്‍ഡിന് സംസ്ഥാനത്തെ ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു.
തലശ്ശേരി പ്രസ് ഫോറം, പത്രാധിപര്‍ ഇ.കെ. നായനാര്‍ സ്മാരക ലൈബ്രറി, തലശ്ശേരി ടൗണ്‍ സര്‍വിസ് സഹകരണ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിലാണ് അവാര്‍ഡ്.
2022 ജനുവരി ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ സംപ്രേഷണം ചെയ്ത ജനശ്രദ്ധ നേടിയ വാര്‍ത്തകളാണ് പരിഗണിക്കുന്നത്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
എന്‍ട്രികള്‍ പെന്‍ഡ്രൈവില്‍ അതത് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെ നവംബര്‍ 30നകം സെക്രട്ടറി, തലശ്ശേരി പ്രസ് ഫോറം, ജൂബിലി ഷോപ്പിങ് കോംപ്ലക്സ്, പഴയ ബസ് സ്റ്റാന്‍ഡ്, തലശ്ശേരി-670101 എന്ന വിലാസത്തില്‍ അയക്കണം.
ഫോണ്‍: 9495908808.