KeralaNEWS

മാതൃകാപരമായ പ്രവർത്തനങ്ങളുമായി കൊല്ലം ചിതറ ഗ്രാമപഞ്ചായത്ത് 

കൊല്ലം: ഭരണഘടനയുടെ അന്തഃസത്ത ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദി സിറ്റിസൺ2022 എന്ന പേരിൽ കൊല്ലം ജില്ലാ പഞ്ചായത്തും  ജില്ലാ ആസൂത്രണസമിതിയും ചിതറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കി.
സമ്പൂർണ്ണ ഭരണഘടന സാക്ഷരതാ പ്രഖ്യാപനം ബഹുമാനപ്പെട്ട കേരള മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീ ജെ ചിഞ്ചുറാണിയും” കോൺസ്റ്റിട്യൂഷൻ സെന്ററിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാം കെ ഡാനിയലും നിർവഹിച്ചു.
തുടർന്ന് ജില്ലാ പഞ്ചായത്തും കിലയും (KILA) ചേർന്ന് തയ്യാറാക്കിയ പുസ്തകവും  ചോദ്യ പേപ്പറും  നൽകിയതിന്റെ അടിസ്ഥാനത്തിൽ 12800  കുടുംബാംഗങ്ങൾ പരീക്ഷ എഴുതി. ഇതിന്റെ  ഉത്തരക്കടലാസുകൾ 165 അധ്യാപകർ മൂല്യനിർണയം നടത്തി. അതിൽനിന്ന് കൂടുതൽ മാർക്ക് വാങ്ങിയ ആയിരം കുടുംബാംഗങ്ങൾക്ക് 20/11/2022ന് ചിതറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വീണ്ടും പരീക്ഷ നടത്തും.
 വിജയിക്കുന്ന നൂറു പേർക്ക് ഫ്രിഡ്ജ് മുതലായ സമ്മാനങ്ങളും പ്രശസ്തി പത്രവും ഗ്രാമപഞ്ചായത്ത് നൽകുന്നതാണ്.രാജ്യത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പ്രവർത്തനം.
കൊല്ലം ജില്ലയിൽ ചടയമംഗലം ബ്ലോക്കിന് തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചിതറ ഗ്രാമപഞ്ചായത്ത്.

Back to top button
error: