KeralaNEWS

ഡ്രൈവർ ഉറങ്ങിപ്പോയി;റാന്നി മന്ദമരുതിയില്‍ നിയന്ത്രണം വിട്ട കാര്‍ 3 വാഹനങ്ങളെ ഇടിച്ച്‌ തെറിപ്പിച്ചു  

റാന്നി:മന്ദമരുതിയില്‍ നിയന്ത്രണം വിട്ട കാര്‍ 3 വാഹനങ്ങളെ ഇടിച്ച്‌ തെറിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.15 ഓടെയാണ് സംഭവം.

പുനലൂർ – മൂവാറ്റുപുഴ ഹൈവേയിലൂടെ അമിത വേഗത്തില്‍ വന്ന കാര്‍ റോഡ് അരികില്‍ പാര്‍ക്ക് ചെയ്തിരുന്ന 2 കാറുകളിലും ,ബൈക്കിലും ഇടിച്ച്‌ നില്‍ക്കുകയായിരുന്നു.

പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലോ, റോഡ് അരികിലോ ആളുകള്‍ ഇല്ലാതിരുന്നതു മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Back to top button
error: