IndiaNEWS

യുക്രൈൻ-റഷ്യ സംഘർഷം; തൽക്കാലം ഇടപെടില്ല: വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഒ

ദില്ലി : യുക്രൈൻ-റഷ്യ സംഘർഷത്തിൽ തൽക്കാലം ഇടപെടലുണ്ടാകില്ലെന്ന് ഇന്ത്യ. വിഷയത്തിൽ ഇടപെടാനുള്ള സമയം ഇപ്പോഴല്ലെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഒരു ദേശീയ മാധ്യമത്തോട് വിശദീകരിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി, റഷ്യ സന്ദർശിച്ച വേളയിൽ യുക്രൈൻ- റഷ്യ വിഷയത്തിൽ ഇന്ത്യ മധ്യസ്ഥത വഹിക്കുമെന്ന രീതിയിൽ പാശ്ചാത്യ മാധ്യമങ്ങളിലടക്കം പ്രചാരണമുണ്ടായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുചിനുമായി നല്ല ബന്ധം സൂക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുക്രൈൻ വിഷയത്തിൽ മധ്യസ്ഥത വഹിച്ച് പരിഹാരം കാണാൻ സാധിക്കുമെന്നായിരുന്നു പ്രചാരണം.

എന്നാൽ, റഷ്യയിൽ വെച്ച് തന്നെ ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രി പ്രതികരണം നടത്തിയിരുന്നു. യുക്രയിൻ സംഘർഷം ലോകത്ത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടിയ ജയശങ്കർ, യുദ്ധത്തിൻറെ കാലം കഴിഞ്ഞുവെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രിയുടെ സാന്നിധ്യത്തിൽ വ്യക്തമാക്കിയത്. എത്ര സമ്മർദ്ദമുണ്ടായാലും റഷ്യയുമായുള്ള വാണിജ്യ പങ്കാളിത്തത്തിൽ നിന്നും ഇന്ത്യ പിന്മാറില്ലെന്നും  ജയശങ്കർ വ്യക്തമാക്കിയിട്ടുണ്ട്.

Back to top button
error: