KeralaNEWS

കോഴിക്കോട് സ്വകാര്യ ബസുകളുടെ മത്സരയോട്ടം; യാത്രക്കാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ യാത്രക്കാരി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട്-
കൊയിലാണ്ടി ദേശീയപാതയിലാണ് നിര്‍ത്തിയ ബസിനെ മറ്റൊരു സ്വകാര്യ ബസ് ഇടത് വശത്തുകൂടി മറികടന്നത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

വടകര- കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസുകളാണ് ദേശീയ പാതയിലൂടെ മത്സരയോട്ടം നടത്തിയത്. മുന്‍പിലെ ബസ് വശം ചേര്‍ത്ത് നിറുത്താതെ റോഡില്‍ നിറുത്തി യാത്രക്കാരെയിറക്കി. പിന്നാലെ വന്ന ചിന്നൂസ് ബസ് ദേശീയ പാതയില്‍ നിന്നിറക്കി നിറുത്തിയ ബസിനെ ഇടത് വശത്ത് കൂടി മറികടന്നു. ഈ സമയം നിറുത്തിയ ബസില്‍ നിന്നറങ്ങിയ യാത്രക്കാരി ചിന്നൂസ് ബസിന്റെ മുന്‍പില്‍പ്പെടുകയായിരുന്നു. യാത്രക്കാരി വേഗം പുറകോട്ട് മാറിയതിനാല്‍ അപകടം ഒഴിവായി. പേടിച്ചു നിന്ന യാത്രക്കാരിയെ ഒപ്പം ഇറങ്ങിയവരാണ് അവിടെ നിന്ന് മാറ്റിയത്.

Signature-ad

ഇരു ബസുകളും യാത്ര തുടരുകയും ചെയ്തു. ഇന്നലെ രാവിലെ നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഇന്നാണ് പുറത്ത് വന്നത്. രണ്ട് ബസുകളിലെ ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

 

Back to top button
error: