IndiaNEWS

ഏഴ് മാസത്തിനിടെ ഈ യുവതി മുലപ്പാല്‍ നല്‍കിയത് 1400 കുട്ടികള്‍ക്ക്: അറിയൂ ഈ അപൂർവ്വ സത്പ്രവർത്തിയുടെ മഹത്വം

    ഏഴ് മാസത്തിനിടെ 1400 കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ദാനം ചെയ്ത് യുവതി. 29കാരി ടി. സിന്ധു മോണിക്കയാണ് 1400 കുഞ്ഞുങ്ങൾക്കായി മുലപ്പാൽ നൽകിയത്. കോയമ്പത്തൂരാണ് സിന്ധു കുടുംബസമേതം ജീവിക്കുന്നത്. എഞ്ചിനീയറിം​ഗ് ബിരുദധാരിയാണ്. അടുത്തിടെ സിന്ധു ഏഷ്യൻ, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്കളിൽ ഇടം നേടിയിരുന്നു.

2021 ജൂലൈ- 2022 ഏപ്രിൽ കാലയളവിലെ ഏഴ് മാസത്തിനുള്ളിൽ 42,000 മില്ലി മുലപ്പാലാണ് സിന്ധു സംസ്ഥാന സർക്കാരിന്റെ എൻ.ഐ.സി.യുവിലേക്ക് നൽകിയത്.

‘അമ്മമാർ മരിച്ചതോ, അമ്മമാർക്ക് മുലയൂട്ടാനാകാത്തതോ ആയ കുഞ്ഞുങ്ങൾക്കാണ് ഈ മുലപ്പാൽ നൽകുന്നത്’ എന്ന് ശിശു ആരോ​ഗ്യ വിഭാ​ഗം നോഡൽ ഓഫീസർ ഡോ. എസ്. ശ്രീനിവാസൻ പറഞ്ഞു.

‘ഭർത്താവിന് നന്ദി പറയുന്നു, അദ്ദേഹമാണ് എപ്പോഴും പിന്തുണ തന്നിരുന്ന’തെന്ന് സിന്ധു തുറന്നു പറഞ്ഞു. സിന്ധുവിന്റെ ഭര്‍ത്താവ് മഹേശ്വരന്‍ കോയമ്പത്തൂരിലെ ഒരു എഞ്ചിനീയറിംഗ് കോളജില്‍ അസി. പ്രൊഫസറാണ്. ഇരുവര്‍ക്കും 18 മാസം പ്രായമുള്ള വെംബ എന്നൊരു മകളുണ്ട്. ‘മകളെ മുലയൂട്ടിക്കഴിഞ്ഞാൽ മുലപ്പാൽ ശേഖരിക്കുകയും അമൃതം എൻജിഒ യിലെ രൂപ സെൽവനായകിയുടെ നിർദ്ദേശപ്രകാരം അത് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യുമായിരുന്നു. ഓരോ ആഴ്ചയും ഈ മുലപ്പാൽ വന്ന് കൊണ്ടുപോകും. പിന്നീട് മിൽക്ക് ബാങ്കിലേക്ക് കൈമാറും’ എന്ന് സിന്ധു പറയുന്നു.

രണ്ട് വര്‍ഷം മുമ്ബാണ് ഈ പദ്ധതി തുടങ്ങിയത്. സര്‍ക്കാര്‍ ആശുപത്രികളിലെ നവജാതശിശുക്കള്‍ക്ക് മുലപ്പാല്‍ ലഭ്യമാക്കുക ആയിരുന്നു ലക്ഷ്യം.

‘ഇന്ന് 50 സ്ത്രീകള്‍ പദ്ധതിയുടെ ഭാഗമാണ്. അതില്‍ 30 പേര്‍ സ്ഥിരമായി മുലപ്പാല്‍ തരുന്നുണ്ട്’ എന്ന് രൂപ സെല്‍വനായകി പറയുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: