NEWS

വോട്ടെണ്ണല്‍ ആരംഭിച്ചു; ബിജെപി പിന്നിൽ

ഹൈദരാബാദ്: ആറ് സംസ്ഥാനങ്ങളിലെ 7 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.ആദ്യഫലങ്ങൾ പുറത്തു വരുമ്പോൾ ബിജെപി ഏറെ പിന്നിലാണെന്നാണ് വിവരം.

തെലങ്കാന, ബിഹാര്‍, മഹാരാഷ്ട്ര, ഓഡീഷ, യുപി സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഏറെ ശ്രദ്ധേയമായ മത്സരം നടക്കുന്ന തെലങ്കാനയിലെ മുനുഗോടയില്‍ ടിആര്‍എസ് ആണ് ലീഡ് ചെയ്യുന്നത്.

മുനുഗോട മണ്ഡലത്തില്‍ ബി ജെ പിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ ടി ആര്‍ സും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങൾ പ്രവചിച്ചത്.

Signature-ad

കോണ്‍ഗ്രസ് എം എല്‍ എ രാജിവച്ച്‌ ബി ജെ പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് മുനുഗോടയില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും ബി ജെ പി പിന്നിലാണ്. യഥാക്രമം ആര്‍ ജെഡി യും ബി ജെ പിയും കൈവശം വച്ചിരുന്ന മൊകാമയിലും ഗോപാല്‍ഗഞ്ചിലുമാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടിടത്തും ആര്‍ ജെ ഡി സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍.

മുംബൈയിലെ അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തില്‍ ശിവസേന വിജയം ഉറപ്പിച്ചു. ബി ജെ പി മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയതോടെ തന്നെ ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം വിജയം ഉറപ്പിച്ചിരുന്നു.

 

 

അതേസമയം കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന കുല്‍ദീപ് ബിഷ്ണോയി ബി ജെ പിയിലേക്ക് കൂറുമാറിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആദംപൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായ ഭവ്യ ബിഷ്ണോയിയാണ് മുന്നില്‍. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ 2,846 വോട്ടുകള്‍ക്കാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. എം എല്‍ എ അരവിന്ദ് ഗിരിയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ്‌നാഥ് സീറ്റിലും ബി ജെ പിക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ട്.

Back to top button
error: