Breaking NewsNEWS

വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന് ഖുറാനില്‍ ഒളിപ്പിച്ച് സിംകാര്‍ഡ്; ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരേ കേസ്

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന് ഖുറാനില്‍ ഒളിപ്പിച്ച് സിം കാര്‍ഡ് എത്തിച്ച സംഭവത്തില്‍ കേസെടുത്തു.

പോപ്പുലര്‍ ഫ്രണ്ട് കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന ഇടുക്കി പെരുവന്താനം സ്വദേശി സി.എച്ച്. സൈനുദ്ദിന്റെ ഭാര്യ നദീറ, സഹോദരന്‍ മുഹമ്മദ് നാസര്‍, മകന്‍ എന്നിവര്‍ക്കെതിരേ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ വിയ്യൂര്‍ പോലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ജയിലിലേക്ക് നിരോധിത വസ്തുക്കള്‍ ഒളിച്ചുകടത്തിയതിനു പ്രിസണേഴ്സ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിമ്മിലെ വിലാസം പരിശോധിച്ച് ഉറപ്പിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും.

Signature-ad

ഒക്ടോബര്‍ 31 നാണ് സംഭവം. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തോടനുബന്ധിച്ച് പെരുവന്താനത്തുനിന്ന് അറസ്റ്റിലായ സി.എച്ച്.സൈനുദ്ദിന് കുടുംബാംഗങ്ങള്‍ രഹസ്യമായി സിം കാര്‍ഡ് നല്‍കിയത് സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. ഖുറാന്‍ പരിശോധിച്ചപ്പോള്‍ സിം കാര്‍ഡ് പിടികൂടി. സിം കാര്‍ഡിലെ വിലാസം ആരുടേതാണെന്ന് പരിശോധിക്കാന്‍ സൈബര്‍ സെല്ലിന് കൈമാറി.

 

 

 

 

 

Back to top button
error: