NEWS

സ്ഫോടകവസ്തു പിടിച്ചെടുത്ത കേസ്; തടിയന്റവിട നസീർ അടക്കം മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

കൊച്ചി:കണ്ണൂര്‍ ചെമ്ബിലോട് വീട്ടുവളപ്പില്‍നിന്ന് അമോണിയം നൈട്രേറ്റ് പിടികൂടിയെന്ന് ആരോപിച്ച്‌ 2009ല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു.
തടിയന്‍റവിട നസീര്‍, കെ.കെ. ഷറഫുദ്ദീന്‍, റഈസ് അടയത്ത്, ആര്‍.എം. അഫ്സല്‍, ഫൈറൂസ് എന്നിവരെയാണ് പ്രതിചേര്‍ത്തിരുന്നത്. പ്രതികളെ കേസുമായി ബന്ധിപ്പിക്കാന്‍ തെളിവൊന്നുമില്ലെന്നും ജുഡീഷ്യറിയുടെ സമയം നഷ്ടമാക്കുന്ന കേസാണിതെന്നും നിരീക്ഷിച്ചാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ. കമനീസ് മുഴുവന്‍ പ്രതികളെയും വിട്ടയച്ചത്.
തെളിവുകള്‍ പ്രഥമദൃഷ്ട്യാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍പോലും കഴിയുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Back to top button
error: