ഈ ലക്ഷ്യം കാണുന്നതോടെ ശക്തവും സുസ്ഥിരവുമായ സംയോജിത ഗതാഗത സംവിധാനം കൊച്ചിയില്‍ യാഥാര്‍ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ അര്‍ബന്‍ ഇന്ത്യാ സമ്മേളനം കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കൊപ്പം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംയോജിത ഗതാഗത വികസനത്തില്‍ സംസ്ഥാനം ശ്രദ്ധേയമായ ചുവടുവയ്പ്പാണ് നടത്തുന്നത്. കൊച്ചി മെട്രോ, ജലമെട്രോ, ഫീഡര്‍ ബസ് സര്‍വീസുകള്‍ എന്നിവ ചേര്‍ത്താണ് സംയോജിത ഗതാഗത സൗകര്യങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമിട്ടത്.
മികച്ച സൗകര്യങ്ങളോടുകൂടിയ സുരക്ഷിതമായ യാത്രയാണ് ജലമെട്രോയിലൂടെ ദ്വീപ് നിവാസികള്‍ക്ക് ലഭിക്കുക. ടൂറിസംമേഖലയില്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ ജലമെട്രോയ്ക്ക് സാധിക്കും. നേരിട്ടും അല്ലാതെയും നിരവധി പേര്‍ക്ക് തൊഴിലും ലഭിക്കും. കൊല്ലത്തും ആലപ്പുഴയിലും ജലമെട്രോയ്ക്കായി പഠനങ്ങള്‍ നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.