NEWS

യുവതി വാട്സ്‌ആപ്പില്‍ വിഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിച്ചെന്ന് കര്‍ണാടകയിലെ ബിജെപി എം.എല്‍.എ 

ചിത്രദുര്‍ഗ: യുവതി വാട്സ്‌ആപ്പില്‍ വിഡിയോ കോള്‍ ചെയ്ത് സ്വയം നഗ്നത പ്രദര്‍ശിപ്പിച്ചെന്ന് കര്‍ണാടകയിലെ എം.എല്‍.എയുടെ പരാതി.

ബി.ജെ.പി എം.എല്‍.എ ജി.എച്ച്‌ തിപ്പറെഡ്ഡിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഒക്‌ടോബര്‍ 31ന് വൈകുന്നേരമാണ് തനിക്ക് അജ്ഞാത നമ്ബറില്‍ നിന്ന് വിഡിയോ കോള്‍ വന്നതെന്ന് എം.എല്‍.എ പരാതിയില്‍ പറയുന്നു. ആദ്യം കോള്‍ എടുത്തപ്പോള്‍ വിളിച്ചയാള്‍ മറുപടിയൊന്നും പറഞ്ഞില്ല. കുറച്ച്‌ മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും കോള്‍ വന്നു. അത് ഒരു സ്ത്രീയായിരുന്നു. യുവതി വീഡിയോ കോളില്‍ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കാന്‍ തുടങ്ങി. അപ്പോള്‍ താന്‍ ഫോണ്‍ മാറ്റിവെച്ചെന്ന് എം.എല്‍.എ പറയുന്നു.

Signature-ad

 

 

കോളിനു ശേഷം യുവതി ആ വീഡിയോ തനിക്ക് അയച്ചെന്നും എം.എല്‍.എ പറയുന്നു. യുവതിയെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് ആവശ്യം. സൈബര്‍ ക്രൈം സെല്ലിലും പരാതി നല്‍കിയെന്ന് എം.എല്‍.എ പറഞ്ഞു. ചിത്രദുര്‍‌ഗ മണ്ഡലത്തിലെ എം.എല്‍.എയാണ് 75കാരനായ തിപ്പറെഡ്ഡി.

Back to top button
error: