NEWS

കോട്ടയത്ത് ഓട്ടോയില്‍ നിന്ന് തെറിച്ച്‌ വീണ് 10 വയസുകാരി മരിച്ചു

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോയില്‍ നിന്ന് തെറിച്ച്‌ വീണ് 10 വയസുകാരി മരിച്ചു.

 

തുമ്ബമട മുണ്ടയ്ക്കല്‍ മനോജിന്‍റെ മകള്‍ നിരജ്ഞന (10) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്ബതര മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.

Signature-ad

 

 

ബന്ധുവിന്‍റെ വീട്ടില്‍ പോയി മടങ്ങി വരും വഴിയായിരുന്നു അപകടം. കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോ റോഡിന്‍റെ സൈഡിലെ കല്ലില്‍ കയറി നിയന്ത്രണം വിടുകയും ഈ സമയം ഡോര്‍ തുറന്ന് കുട്ടി റോഡിലേയ്ക്ക് തെറിച്ച്‌ വീഴുകയുമായിരുന്നു.

Back to top button
error: