CrimeNEWS

തിരുവനന്തപുരം മ്യൂസിയം പീഡനക്കേസ്; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മ്യൂസിയത്തിനു സമീപം വനിതാ ഡോക്ടര്‍ക്കെതിരെ ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതിയെപ്പറ്റി സൂചന ലഭിച്ചെന്ന് വിവരം. ഒരാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘം കേസിലെ അന്വേഷണം ഏറ്റെടുക്കുന്നത്.

ആക്രമണത്തിനു ശേഷം പ്രതി രക്ഷപ്പെട്ട വഴി പോലീസ് മനസ്സിലാക്കിയിരുന്നു. എല്‍.എം.എസ് ജംഗ്ഷനില്‍ നിന്ന് നന്ദാവനം വഴി ബേക്കറി ജംഗ്ഷനിലൂടെ പാളയത്തിലേക്ക് പോയ പ്രതി തിരികെ മ്യൂസിയത്തിലേക്ക് എത്തുകയും അവിടെ നിന്ന് മാവീയം വീഥി വഴി വഴുതക്കാടേക്ക് കടക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. ഇവിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Signature-ad

കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതിനാലാണ് പുതിയ നടപടി. കന്റോണ്മെന്റ് എസിപി: ദിനരാജ്, മ്യൂസിയം എസ്.എച്ച്.ഒ: സിഎസ് ധര്‍മജിത്ത്, എസ്‌ഐമാരായ ജിതികുമാര്‍, ആര്‍ അജിത്ത് കുമാര്‍ തുടങ്ങിയ ആളുകളാണ് സംഘത്തിലെ പ്രധാനികള്‍. മ്യൂസിയം സ്റ്റേഷന്‍ സി.ഐയും എസ് ഐയുമാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. തിരുവനന്തപുരം ഡി.സി.പിക്കാണ് അന്വേഷണ ചുമതല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: