NEWS

ഇനി മുതല്‍ സ്വയം മീറ്റര്‍ റീഡിംഗ് നടത്തി വാട്ടര്‍ അഥോറിറ്റിയുടെ ബില്‍ അടയ്ക്കാം

കൊച്ചി: ഇനി മുതല്‍ സ്വയം മീറ്റര്‍ റീഡിംഗ് നടത്തി വാട്ടര്‍ അഥോറിറ്റിയുടെ ബില്‍ അടയ്ക്കാം. കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റല്‍ ആക്കുന്നതിന്‍റെ ഭാഗമായാണ് കേരള വാട്ടര്‍ അഥോറിറ്റി സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റര്‍ റീഡര്‍ ആപ്പ് എന്നിവ അവതരിപ്പിക്കുന്നത്.
പ്ലേ സ്‌റ്റോറില്‍നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇവ നാളെമുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു തുടങ്ങും.
സെല്‍ഫ് മീറ്റര്‍ റീഡിംഗ് ആപ്പ് വഴി ഉപഭോക്താവിനു നേരിട്ട് റീഡിംഗ് രേഖപ്പെടുത്താനും ബില്‍ തുക അടയ്ക്കാനും സാധിക്കും. റീഡിംഗ് രേഖപ്പെടുത്തുമ്ബോള്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യണം. മീറ്റര്‍ റീഡര്‍ ആപ്പ് മുഖേന മീറ്റര്‍ റീഡര്‍ക്ക് റീഡിംഗുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സെര്‍വറിലേക്ക് അയയ്ക്കാനും കഴിയും.

ഉപഭോക്താവിന് ബില്ലുകള്‍ എസ്‌എംഎസ് വഴി ലഭ്യമാക്കാനും ഇതുവഴി പണം അടയ്ക്കാനും സാധിക്കും. മീറ്റര്‍ ഡയലിന്‍റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതു വഴി ലൊക്കേഷനും സൂക്ഷിക്കാന്‍ കഴിയുമെന്നത് ആപ്പിന്‍റെ പ്രത്യേകതകളിലൊന്നാണ്. മീറ്റര്‍ റീഡിംഗിന്‍റെ ഫോട്ടോയും ഉപഭോക്താവിന് ലഭിക്കും.

Back to top button
error: