NEWS

ഗുജറാത്തിലെ തൂക്കുപാലം തകർന്നത് പുനര്‍നിര്‍മ്മാണം നടത്തി അഞ്ചാം ദിവസം

അഹമ്മദാബാദ്:  ഗുജറാത്തിൽ തകർന്നത് പുനര്‍നിര്‍മ്മാണം നടത്തി അഞ്ച് ദിവസം മുന്‍പ് തുറന്ന് കൊടുത്ത പാലം. തകരുമ്ബോള്‍ 500ലേറെ പേര്‍ പാലത്തിലുണ്ടായിരുന്നു എന്നാണ് വിവരം.
അതേസമയം ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 130 ആയി. 177ഓളം പേരെ രക്ഷപെടുത്തി.സംഭവത്തിൽ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കി.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്ബതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ സഹായധനം നല്‍കും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലടക്കമുള്ളവര്‍ മോര്‍ബിയിലേക്ക് തിരിച്ചിട്ടുണ്ട്.

Back to top button
error: