NEWS

മദ്രസയിലെത്തിയ ആറുവയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച മൗലാന അറസ്റ്റില്‍ 

ഭോപ്പാല്‍: മദ്രസയിലെത്തിയ ആറുവയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച മൗലാന അറസ്റ്റില്‍. മദ്ധ്യപ്രദേശിലെ ഖണ്ഡവ ജില്ലയിലെ മൊഗട്ടിലാണ് സംഭവം.

പ്രദേശത്തെ മര്‍ക്കസ് മസ്ജിദിലെ മൗലാനയായ അബ്ദുള്‍ സമദിനെയാണ് പോലീസ് പിടികൂടിയത്.

 

Signature-ad

 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മദ്രസയില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടി നെഞ്ചുവേദനിക്കുന്നുവെന്നും സ്വകാര്യഭാഗങ്ങളില്‍ നീറ്റല്‍ അനുഭവപ്പെടുന്നുണ്ടെന്നും മാതാവിനോട് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ആരാഞ്ഞപ്പോള്‍ മൗലാന തന്നെ ഉപദ്രവിക്കാറുണ്ടെന്നും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തി. പിന്നാലെ കുട്ടിയുടെ കുടുംബം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Back to top button
error: