ന്യൂഡല്‍ഹി: ഗുജറാത്തിലെ സ്ഥാനാര്‍ഥികളുടെ ആദ്യപട്ടികയായെങ്കിലും പുറത്തിറക്കുന്നത് വൈകിക്കാന്‍ കോണ്‍ഗ്രസ്. ആദ്യം പ്രഖ്യാപിച്ചാല്‍ സ്ഥാനാര്‍ഥികളെ ബി.ജെ.പി. കുതിരക്കച്ചവടത്തിലൂടെ വശത്താക്കുമോ എന്ന ആശങ്കയാണ് പിന്നില്‍.
നവംബര്‍ നാലിന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തോടെ മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളാവുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ച ഗഹ്ലോതും സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തലയും പ്രചാരണപരിപാടികള്‍ അവലോകനം ചെയ്തു. തിങ്കളാഴ്ച സംസ്ഥാനത്തുടനീളം അഞ്ചു പരിവര്‍ത്തന്‍ ജാഥകള്‍ക്ക് തുടക്കമാവുമെന്ന് ചെന്നിത്തല അഹമ്മദാബാദില്‍ പറഞ്ഞു.