NEWS

കോഹ്ലിയുടെ ദീപാവലി വെടിക്കെട്ട്; പാകിസ്ഥാനെ കീഴടക്കി ഇന്ത്യ

മെൽബൺ: വിരാട് കോഹ്ലിയുടെ വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവറിലെ അവസാന പന്തുവരെ ആവേശം കത്തിനിന്ന ‘സൂപ്പർ 12’ലെ ത്രില്ലര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് ജയം.
 ഒരറ്റത്ത് മുന്‍നിര ബാറ്റര്‍മാരെല്ലാം ഇടറിവീണപ്പോള്‍ 82* റണ്‍സുമായി കോഹ്ലി ഇന്ത്യയുടെ വിജയശില്‍പിയായി.53 പന്തില്‍ നാല് സിക്സറും ആറു ഫോറും അകമ്പടിയേകിയ ഇന്നിങ്സിന്‍റെ കരുത്തിലാണ് ഇന്ത്യയുടെ മിന്നും വിജയം.
160 എന്ന മികച്ച ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പവർപ്ലേയിൽ തന്നെ ഓപ്പണർ കെ.എൽ രാഹുലിനെയും നായകൻ രോഹിത് ശർമയെയും സൂപ്പർ താരം സൂര്യകുമാർ യാദവിനെയും നഷ്ടമായിരുന്നു. പവർപ്ലേ അവസാനിക്കുമ്പോൾ ഇന്ത്യ മൂന്നിന് 31 എന്ന നിലയിലായിരുന്നു.

Back to top button
error: