NEWS

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി

ഭുവനേശ്വർ: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷക്ക് മുന്നില്‍ വീണത്.
ഒഡീഷക്കായി ജെറി മാവിഹ്‌മിംഗ്തംഗയും പെഡ്രോ മാര്‍ട്ടിനും വല കുലുക്കിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഹര്‍മന്‍ ജോത് ഖബ്രയാണ് സ്കോര്‍ ചെയ്തത്. ബ്ലാസ്റ്റേഴ്സിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനോട് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് തകര്‍ന്നടിഞ്ഞിരുന്നു.
തോല്‍വിയോടെ പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് ഒമ്ബതാം സ്ഥാനത്തേക്കിറങ്ങി. മൂന്ന് മത്സരങ്ങളില്‍ മൂന്ന് പോയിന്‍റാണ് ബ്ലാസ്റ്റേഴ്സസിന്‍റെ സമ്ബാദ്യം. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്‍റുകളോടെ ഒഡീഷ മൂന്നാം സ്ഥാനത്തേക്ക് കയറി.

Back to top button
error: