LocalNEWS

തകർന്ന് കിടന്ന രേവതിപ്പടി- തുരുത്തിപള്ള റോഡിന്റെ നവീകരണം ആരംഭിച്ചു

കോട്ടയം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ജില്ലാ പഞ്ചായത്ത് മെംമ്പർ പി.കെ. വൈശാഖ് ഡിവിഷൻ വിഹിത ഫണ്ടിൽനിന്ന് അനുവദിച്ച 18 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന പനച്ചിക്കാട് പഞ്ചായത്തിലെ 12-ാം വർഡിൽ ഉൾപെടുന്ന രേവതിപ്പടി- തുരുത്തിപള്ളി റോഡിന്റെ നിർമ്മാണോദ്ഘാടനം തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖ് അധധ്യക്ഷത വഹിച്ചു.

കിഡ്സ് സിറ്റി സ്കൂൾ, ഗ്യാസ് ഏജൻസി, നിരവധി കമ്പനികൾ, കോളാകുളം മലവേടർ കോളനി എന്നിവയിലേക്ക് നിരവധി ആളുകൾ ഉപയോഗിക്കുന്ന വഴി നവീകരണം ചെയ്തിട്ട് 14 വർഷം കഴിഞ്ഞിരുന്നു. കുഴിമറ്റം നിന്ന് പത്താമുട്ടം പോകുവാനുള്ള എളുപ്പ വഴി കൂടിയാണ് ഇത്.

Signature-ad

പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എബിസൺ കെ എബ്രഹാം, ബോക്ക് പഞ്ചായത്ത് മെമ്പർ ഇ.ആർ സുനിൽകുമാർ, പഞ്ചായത്ത് ആസൂത്രണ സമതി ഉപാദ്ധ്യക്ഷൻ ബാബുകുട്ടി ഈപ്പൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു

Back to top button
error: