CrimeNEWS

ഭഗവല്‍ സിങ്ങിന് എട്ട് ലക്ഷത്തിനു മേല്‍ കടം, നരബലി നടത്തിയത് ബാധ്യത തീര്‍ക്കാന്‍

പത്തനംതിട്ട; ഇലന്തൂരിലെ നരബലി സാമ്പത്തിക ബാധ്യതയില്‍നിന്നു കരകയറാന്‍ നടത്തിയത്. രണ്ടാം പ്രതി ഭഗവല്‍ സിംഗിനും കുടുബത്തിനും ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നു. ഇലന്തൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മാത്രം 8,50,000 രൂപയുടെ വായ്പ കുടിശിക ഉണ്ടെന്നാണ് വിവരം.

2015 ല്‍ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഇലന്തൂരിലെ വീടും പുരയിടവും ഈട് നല്‍കിയാണ് ലോണ്‍ എടുക്കുന്നത്. 2022 മാര്‍ച്ചില്‍ വായ്പ പുതുക്കി എടുത്തിരുന്നു. എന്നാല്‍, പലിശ കൃത്യമായി അടച്ചുപോകുന്നു. ഇതിനു പുറമെ മറ്റു ബാങ്കുകളിലും കുടിശിക ഉണ്ടായിരുന്നതായി സൂചന ഉണ്ട്.

Signature-ad

അതേസമയം, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മുഹമ്മദ് ഷാഫി, രണ്ടാംപ്രതി ഭഗവല്‍ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ ആവശ്യം. രണ്ട് ജില്ലകളിലായി നടന്ന കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവ് ശേഖരിക്കേണ്ടതുണ്ട്. കൂടുതല്‍ പേര്‍ നരബലിക്ക് ഇരയായിട്ടുണ്ടോ എന്നു പരിശോധന വേണമെന്ന് പോലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികളെ രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് കൊച്ചിയിലും പരിസരത്തും തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരങ്ങള്‍ പണയപ്പെടുത്തിയെന്നു വ്യക്തമായിട്ടുണ്ട്. ഇവ കണ്ടെടുക്കുന്നത് അടക്കമുള്ള നടപടികള്‍ ഇന്നുണ്ടായേക്കും.

 

Back to top button
error: