ന്യൂഡല്‍ഹി : റെയില്‍വെ ജീവനക്കാര്‍ക്കുള്ള ദീപാവലി ബോണസ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.78 ദിവസത്തെ ശമ്ബളമാണ് ബോണസ്.
ക്യാബിനെറ്റ് യോഗത്തിനു ശേഷം കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്ത സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
11.27 ലക്ഷം വരുന്ന റെയില്‍വെ ജീവനക്കാര്‍ക്ക് ബോണ്‍സ് നല്‍കുന്നതിനായി 1832 കോടി രൂപയാണ് കേന്ദ്രം മാറ്റിവച്ചത്. 78 ദിവസത്തെ ശമ്ബളമാണ് ബോണസായി ലഭിക്കുകയാണ്. പരമാവധി ലഭിക്കുക 17,951 രൂപയെന്ന് അനുരാഗ് താക്കൂര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.