CrimeNEWS

അനുവാദമില്ലാതെ ഫ്രിഡ്ജ് തുറന്നു; മൂന്നുവയസ്സുകാരിയെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

കെയ്‌റോ: തന്റെ അനുവാദമില്ലാതെ ഫ്രിഡ്ജ് തുറന്നതിന് പിതാവ് മൂന്നു വയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. ഈജിപ്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

കുട്ടിയെ മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ച് അടിച്ച ശേഷം ശരീരത്തില്‍ പല ഭാഗത്തും പൊള്ളലേല്‍പ്പിച്ചതായും പൊലീസ് രേഖകളില്‍ പറയുന്നു. തന്റെ സമ്മതമില്ലാതെ ഫ്രിഡ്ജ് തുറന്നതാണ് പ്രകോപനത്തിന് കാരണമായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂൂസ്’ റിപ്പോര്‍ട്ട് ചെയ്തു. അനുവാദമില്ലാതെ ഫ്രിഡ്ജ്

Signature-ad

ശിക്ഷയായി കുഞ്ഞിനെ ശാരീരികമായി ഉപദ്രവിച്ചതായി കുട്ടിയുടെ രണ്ടാനമ്മ വെളിപ്പെടുത്തി.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയുടെ പിതാവും മാതാവും വേര്‍പിരിഞ്ഞത്. തുടര്‍ന്ന് മൂന്നു വയസ്സുകാരി പിതാവിനൊപ്പം താമസിക്കാന്‍ തുടങ്ങി. ക്രിമിനല്‍ പശ്ചാത്തലമുള്ള കുട്ടിയുടെ പിതാവ്, കൊലപാതക കുറ്റം സമ്മതിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതായും മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ച് ബോധം പോകുന്നവരെ തല്ലിയതായും ഇയാള്‍ സമ്മതിച്ചു. പിന്നീട് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

 

Back to top button
error: