CrimeNEWS

ഉപദേശിച്ച് ഉപദേശിച്ച് ഒരു വഴിയായി… വീട്ടില്‍ കള്ളന്‍ കയറാതിരിക്കാനുള്ള ടിപ്‌സ് പറഞ്ഞുകൊടുക്കുന്ന കമ്പനി തുടങ്ങിയ യുവാവ് മോഷണക്കുറ്റത്തിന് അറസ്റ്റില്‍

വളരെ വ്യത്യസ്തമായ ഒരു ബിസിനസ് ആയിരുന്നു അയാള്‍ക്ക്. വീട്ടില്‍ കള്ളന്‍ കയറാതെയും വിലപിടിപ്പുള്ള സാധനങ്ങളൊന്നും മോഷണം പോകാതെയും എങ്ങനെ സുരക്ഷിതമായിരിക്കാം എന്ന് ആളുകള്‍ക്ക് ഉപദേശം നല്‍കുക. അതായിരുന്നു ബിസിനസ്. എന്നാല്‍, അതേ ആളെ തന്നെ മോഷണ കുറ്റത്തിന് പിടികൂടുക എന്നത് എന്തൊരു വൈരുധ്യമാണ് അല്ലേ? 2019 -ലാണ് സാം എഡ്വാര്‍ഡ് എന്ന 28 -കാരന്‍ ‘സാംസ് ബര്‍ഗ്ലറി പ്രിവന്‍ഷന്‍’ എന്ന കമ്പനി ആരംഭിക്കുന്നത്. അതിലൂടെ ആളുകള്‍ക്ക് എങ്ങനെ മോഷ്ടാക്കളില്‍ നിന്നും രക്ഷപ്പെടാം എന്നതിനുള്ള ഉപദേശമാണ് നല്‍കി കൊണ്ടിരുന്നത്. താന്‍ 20 മില്ല്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ മോഷ്ടിച്ചിരുന്നു എന്നും എന്നാല്‍ അതില്‍ നിന്നെല്ലാം താന്‍ പിന്തിരിഞ്ഞു എന്നും സാം പറഞ്ഞിരുന്നു.

എന്നാല്‍, 2022 ഏപ്രിലില്‍ 11 മോഷണവും ഒരു മോഷണശ്രമവും നടത്തിയതിന് സാമിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. മൂന്ന് വര്‍ഷവും അഞ്ച് മാസവും സാം തടവുശിക്ഷ അനുഭവിക്കണം. 2021 സപ്തംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ ആറ് മാസത്തിനുള്ളില്‍ ബെര്‍ക്ക്‌ഷെയറിലെ വിവിധ വീടുകളില്‍ നിന്നും വില കൂടിയ ഒരുപാട് വസ്തുക്കള്‍ സാം മോഷ്ടിച്ചിരുന്നു. ‘സാം 11 വീട്ടില്‍ കയറി മോഷ്ടിക്കുകയും ഒരു വീട്ടില്‍ കയറി മോഷ്ടിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഒരുപാട് തുക വരുന്ന വസ്തുക്കള്‍ മാത്രമല്ല, ആളുകള്‍ക്ക് ഒരുപാട് അടുപ്പമുള്ള വസ്തുക്കളും സാം മോഷ്ടിച്ചു’ എന്ന് ഡിറ്റക്ടീവ് കോണ്‍സ്റ്റബിളായ സ്റ്റീവന്‍ ബ?ഗ്?ഗാലേ പറഞ്ഞു. ‘വളരെ സുരക്ഷിതമാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്ന വീട്ടില്‍ കയറിയാണ് സാം മോഷണങ്ങള്‍ നടത്തിയത്. അത് നിങ്ങളെ ഈ വീട് സുരക്ഷിതമല്ലെന്ന തോന്നലിലെത്തിക്കും. നിങ്ങള്‍ക്ക് സുരക്ഷിതത്വമില്ലായ്മയും ഭയവും അനുഭവപ്പെടും’ എന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ഏതായാലും, തന്റെ ബിസിനസ് സ്ഥാപനം വഴി എങ്ങനെ കള്ളന്മാരില്‍ നിന്നും രക്ഷപ്പെടാം എന്ന ടിപ്‌സ് പറഞ്ഞു കൊടുക്കുന്നതിന് ഏകദേശം 1800 രൂപയാണ് ഒരു മണിക്കൂറിന് സാം ഈടാക്കുന്നത്. ഇരട്ടപ്പൂട്ടുള്ള വാതില്‍, പ്രത്യേക അലാറാം സിസ്റ്റം തുടങ്ങി വിവിധ കാര്യങ്ങളെ കുറിച്ചാണ് സാം ഉപദേശം നല്‍കി വന്നിരുന്നത്. ‘ആളുകള്‍ക്ക് എന്നെ വിശ്വസിക്കാം. ഞാനിത് ചെയ്യുന്നത് ജീവിക്കാന്‍ വേണ്ടിയാണ്’ എന്നും അന്ന് സാം പറഞ്ഞിരുന്നു. ഏതായാലും ഇനിയിപ്പോ മൂന്നുമൂന്നര വര്‍ഷത്തേക്ക് ബിസിനസും ഉപദേശവും ഒന്നുമില്ലാതെ ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ടി വരും സാമിന്.

 

Back to top button
error: