KeralaNEWS

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനഹൃദയങ്ങളിൽ ചേക്കേറുന്നു, എസ് ബി ഐവില്ലേജ് കണക്ടിന് പിണറായിയിലും കടുമേനിയിലും തുടക്കം

ജീവനക്കാർ, ഇടപാടുകാരുടെ നാട്ടിൽ അവർക്കൊപ്പം രണ്ട് നാൾ ചെലവിടുന്ന എസ് ബി ഐ വില്ലേജ് കണക്ട് പ്രോഗ്രാം കടുമേനിയിലും പിണറായിയിലുമായി നടന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ 29 റീജിയണുകൾ കേന്ദ്രീകരിച്ച് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്നും രണ്ടും തീയതികളിലായാണ്, ജനജീവിതത്തിൻ്റെ നാടീ സ്പന്ദനങ്ങൾ തൊട്ടറിയുന്ന ഈ പ്രോഗ്രാം ഇത്തവണ നടന്നത്.

Signature-ad

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വില്ലേജ് കണക്ടിന്റെ ഉദ്ഘാടനം എസ് ബി ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കട്ട രമണ ബായിറെഡ്ഢിനിർവഹിച്ചു. ആദ്യ ദിവസത്തെ പ്രോഗ്രാം കാസർഗോഡ് കടുമേനിയിലും രണ്ടാം ദിവസത്തെ പ്രോഗ്രാം കണ്ണൂർ പിണറായിയിലുമായാണ് തുടക്കം കുറിച്ചത്.

എസ്.ബി.ഐയുടെ കേരളത്തിലെ എല്ലാ റീജിയണുകളിലേയും ജീവനക്കാരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്ന ഈ പരിപാടിയുടെ ആദ്യ ദിവസം മഹാത്മാഗാന്ധിയുടെ ഗ്രാമീണ ഇന്ത്യയെക്കുറിച്ചുള്ള ദർശനം ഉൾക്കൊള്ളുന്ന വില്ലേജ് അധികാരിയുടെ ഉദ്ഘാടന പ്രസംഗത്തോടെയാണ് തുടങ്ങിയത്. സ്വാതന്ത്ര്യ സമരസേനാനികൾ അല്ലെങ്കിൽ 1947 ഓഗസ്റ്റ്‌ 15 ന് മുമ്പ് ജനിച്ച ബാങ്ക് ഇടപാടുകാർ എന്നിവരെ ആദരിക്കുന്ന ചടങ്ങും,
KVIC യുമായി ചേർന്നുള്ള പ്രോഗ്രാമുകളിലൂടെയുള്ള ബോധവൽക്കരണവും ആദരിക്കൽ ചടങ്ങും, PMEGP/PMMY/SUI അല്ലെങ്കിൽ യോഗ്യരായ ഉപഭോക്താക്കളുടെ സമാന സ്കീമുകൾക്കുള്ള അനുമതി പത്രം കൈമാറൽ എന്നിവയായിരുന്നു ആദ്യദിന പരിപാടികൾ. എസ് ബി ഐ ജീവനക്കാർ അവതരിപ്പിച്ച ഗാന്ധിജിയെയും അദ്ദേഹത്തിന്റെ മൂല്യങ്ങളെയും കുറിച്ചുള്ള സ്കിറ്റും കലാസാംസ്കാരിക പരിപാടികളും ഡിന്നറും ആദ്യദിന പരിപാടിയെ സമ്പന്നമാക്കി.

രണ്ടാം ദിനമായ ഗാന്ധി ജയന്തി ദിനത്തിൽ
പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കലിന് ശേഷമുള്ള പ്രഭാത ഭക്ഷണം. തുടർന്ന് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ ഗാന്ധിജയന്തി സന്ദേശം, ഗ്രാമീണ ബാങ്കിംഗ് ഇടപാടുകാർക്ക് വേണ്ടിയുള്ള പ്രത്യേക പഠന ക്ലാസ്സ്‌. അർഹതപ്പെട്ട സ്വയം സഹായ സംഘങ്ങൾക്കുള്ള വായ്പാ അനുമതിപത്രങ്ങൾ കൈമാറൽ, സമീപ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഗാന്ധിജിയെയും സ്വാതന്ത്ര്യ സമരത്തെയും അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം, സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ സ്കൂളുകൾ സ്മാർട്ട് സ്കൂളുകൾ ആക്കുന്ന ബാങ്കിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായുള്ള സി.എസ്.ആർ പ്രവർത്തനങ്ങളുടെ ചടങ്ങ് എന്നീ പരിപാടികളോടെ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് പരിസമാപ്തിയായി.

Back to top button
error: