CrimeNEWS

ചങ്ങനാശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകം: പ്രതി മുത്തുകുമാര്‍ പിടിയില്‍

കോട്ടയം: ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതക കേസിലെ പ്രതി അറസ്റ്റില്‍. ആലപ്പുഴ നോര്‍ത്ത് സി.ഐ: രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതി മുത്തുകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്.

ആര്യാട് സ്വദേശി ബിന്ദു കുമാറിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചു കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു മുത്തുകുമാര്‍. മുത്തുകുമാറിനെ കാണാനില്ലെന്ന പരാതി കിട്ടിയപ്പോള്‍ പോലീസ് മൊബൈല്‍ ഫോണിന്റെ കാള്‍ റെക്കോര്‍ഡ് പരിശോധിച്ച് ബിന്ദു കുമാറിന് അവസാനം വന്ന ഫോണ്‍ വിളി മുത്തു കുമാറിന്റേതാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പോലീസ് മുത്തു കുമാറിനെ വിളിച്ച് അന്വേഷിക്കുമ്പോള്‍ ആ ദിവസം വിളിച്ചോ എന്ന് അറിയില്ല എന്ന തരത്തില്‍ ഒഴുക്കന്‍ മട്ടിലായിരുന്നു മറുപടി. പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും മുത്തുകുമാര്‍ സ്ഥലം വിടുകയായിരുന്നു.

ഇതില്‍ സംശയം തോന്നിയ പോലീസ് മുത്തു കുമാര്‍ താമസിക്കുന്ന വാക വീട്ടിലെത്തി പരിശോധിച്ചു. അപ്പോഴാണ് വീടന്റെ ചായ്പില്‍ കോണ്‍ക്രീറ്റ് നിര്‍മാണം കണ്ടതും അത് പൊളിച്ച് പരിശോധിച്ചതും. അതിനുളളില്‍ കണ്ടെത്തിയ മൃതദേഹം ബിന്ദുകുമാറിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. പ്രതിയെ ചങ്ങനാശ്ശേരി പോലീസിന് കൈമാറും.

 

 

Back to top button
error: