NEWS

കിളിമാനൂരിൽ ദമ്ബതിമാരെ പെട്രോളൊഴിച്ച്‌ കത്തിച്ച്‌ കൊല്ലാന്‍ പ്രതിയെ പ്രേരിപ്പിച്ചത് രണ്ടര പതിറ്റാണ്ടായി മനസ്സില്‍ സൂക്ഷിച്ച പക

തിരുവനന്തപുരം: കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുംമൂടില്‍ ദമ്ബതിമാരെ പെട്രോളൊഴിച്ച്‌ കത്തിച്ച്‌ കൊല്ലാന്‍ പ്രതിയെ പ്രേരിപ്പിച്ചത് രണ്ടര പതിറ്റാണ്ടായി മനസ്സില്‍ സൂക്ഷിച്ച പക.
പ്രഭാകരക്കുറുപ്പും ഭാര്യ വിമലകുമാരിയുമാണ് കൊല്ലപ്പെട്ടത്. മുന്‍പ് ഇവരുടെ അയല്‍വാസിയായിരുന്നു ശശിധരനാണ് കൊല നടത്തിയത്. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ-

27 വര്‍ഷം മുന്‍പ് ശശിധരന്റെ മകനെ ബഹ്റൈനിലേക്ക് ജോലിക്കായി അയച്ചത് പ്രഭാകരക്കുറുപ്പാണ്.എന്നാല്‍ പ്രതീക്ഷിച്ച ജോലിയോ ശമ്ബളമോ ലഭിച്ചില്ല.ഇതില്‍ മകന്‍ നിരാശനായിരുന്നു.‌ഇക്കാര്യം വീട്ടില്‍ പലതവണ അറിയിച്ചശേഷം മകന്‍ ആത്മഹത്യ ചെയ്തതു. സഹോദരന്‍ മരിച്ച വിഷമത്തില്‍ ശശിധരന്റെ മകളും ആത്മഹത്യ ചെയ്തു. ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശശിധരന് ശത്രുതയായി.

നിരന്തര ലഹളയെത്തുടര്‍ന്ന് പ്രഭാകരക്കുറുപ്പ്, ശശിധരന്റെ വീടിനടുത്തുനിന്ന് സ്ഥലം മാറി മടവൂരില്‍ വീടു വാങ്ങി.ശശിധരന്റെ മകന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രഭാകരക്കുറുപ്പ് പ്രതിയായിരുന്നു. ഈ കേസില്‍ ഇന്നലെ കോടതി പ്രഭാകരക്കുറുപ്പിനെ കുറ്റവിമുക്തനാക്കി.
ഇതോടെയാണ് ശശിധരന്‍ നായര്‍ കയ്യിലെ കന്നാസില്‍ പെട്രോളുമായി ഇന്ന് രാവിലെ 11 ഓടെ പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയത്.കയ്യില്‍ ചുറ്റികയും കരുതിയിരുന്നു.ഈ ചുറ്റിക കൊണ്ട് പ്രഭാകരക്കുറുപ്പിനെയും ഭാര്യ വിമല കുമാരിയേയും ആക്രമിച്ച ശേഷമാണ് പെട്രോളൊഴിച്ച്‌ കത്തിച്ചത്.
തുടർന്ന് വായിക്കുക….

തിരുവനന്തപുരം കിളിമാനൂരിൽ പെട്രോൾ ഒഴിച്ച് കത്തിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു. പള്ളിക്കൽ സ്വദേശി വിമല കുമാരി (55) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിമല കുമാരിക്കൊപ്പം ആക്രമണത്തിന് ഇരയായ ഭർത്താവ് പ്രഭാകരക്കുറുപ്പ് ഉച്ചയോടെ മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്.

കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഇവരെ ആക്രമിച്ച ശശിധരൻ നായർക്കും പൊള്ളലേറ്റിട്ടുണ്ട്. കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ദമ്പതിമാരെ ആക്രമിച്ച ശേഷമാണ് ശശിധരൻ നായർ ഇവരെ പെട്രോളൊഴിച്ച് കത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: