NEWS

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ അറസ്റ്റ്‌ ചെയ്തു

 പന്തളം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിച്ചു കൊണ്ടിരുന്ന മധ്യവയസ്കനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.
അടൂർ ഏഴംകുളം ,പുതുവന, പനയ്ക്കമുരപ്പ്, വേങ്ങ വിള പുത്തൻവീട്ടിൽ, ജി.കെ രവി (43) യെയാണ്
പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാറിന്റെ നേതിര്ത്തത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
  വിദ്യാർത്ഥിനിയെ കഴിഞ്ഞ ഒരു വർഷമായി ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു.സംശയം തോന്നിയ
സ്കൂൾ അധികൃതർ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: