Month: September 2022
-
India
ചരക്കുനീക്കത്തിന് ചെലവ് കുറയും; പുതിയ നയം പ്രധാനമന്ത്രി പുറത്തിറക്കി
ന്യൂഡല്‍ഹി: ചരക്കുകടത്തുചെലവ് കുറയ്ക്കാനും റോഡിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ ദേശീയ ലോജിസ്റ്റിക്സ് നയം പുറത്തിറക്കി. റോഡുമുഖേനയാണ് ഇപ്പോള്‍ 60 ശതമാനത്തോളം ചരക്കുകടത്ത്. ഇതു പകുതിയാക്കും. റെയില്‍വേ വഴിയുള്ള 28 ശതമാനം 40 ആക്കി ഉയര്‍ത്തും. ഡിജിറ്റല്‍ സാങ്കേതികവിദ്യയുള്‍പ്പെടെയുള്ള നൂതനമാര്‍ഗങ്ങള്‍ പ്രയോഗിച്ച് ചരക്കുഗതാഗതം സുഗമമാക്കുമെന്നു പറയുന്ന നയം വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. അന്താരാഷ്ട്ര വ്യാപാരരംഗത്ത് ഇന്ത്യക്ക് നേട്ടങ്ങളുണ്ടാക്കാനും രാജ്യത്തെ ആഗോള ഉത്പാദനകേന്ദ്രമാക്കാനുമുള്ള നിര്‍ദേശങ്ങള്‍ നയത്തിലുണ്ട്. കടത്തുചെലവ് 13-14 ശതമാനത്തില്‍നിന്ന് അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തുശതമാനത്തില്‍ താഴെയാക്കലാണ് ലക്ഷ്യം. മറ്റുരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചരക്കുകടത്തു കൂലി ഇന്ത്യയില്‍ കൂടുതലാണ്. മികച്ച സമ്പദ്‌വ്യവസ്ഥാ മാതൃകകളില്‍ റോഡുവഴി 25-30 ശതമാനം, റെയില്‍മാര്‍ഗം 50-55 ശതമാനം, കടല്‍മാര്‍ഗം 20-25 ശതമാനം എന്നിങ്ങനെയാണ് ചരക്കുകടത്തല്‍ നടക്കുന്നത്. ഈ നിലവാരത്തിലേക്ക് ഇന്ത്യന്‍ ചരക്കുകടത്തു മേഖലയെയും എത്തിക്കുക എന്നതാണ് നയത്തിന്റെ അടിസ്ഥാനം. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മത്സരക്ഷമത ഉറപ്പാക്കാന്‍ കടത്തുചെലവ് കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു തുടക്കമിട്ട് 2014-ല്‍തന്നെ…
Read More » -
Crime
ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചു; ചികിത്സ വൈകി രോഗി മരിച്ചു
പെരിന്തല്‍മണ്ണ: നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി വന്ന ആംബുലന്‍സിന് കാര്‍ യാത്രക്കാരന്‍ തടസം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് ചികിത്സ ലഭിക്കാന്‍ വൈകിയ രോഗി മരിച്ചു. വളാഞ്ചേരി കരേക്കാട് പാടത്തെപ്പീടിക വടക്കേപ്പീടിയേക്കല്‍ വാപ്പക്കുട്ടിഹാജിയുടെയും ഫാത്തിമക്കുട്ടിയുടെയും മകന്‍ ഖാലിദ്(33) ആണു മരിച്ചത്. ആശുപത്രിക്കു മുന്നിലെ കയ്യാങ്കളിക്കിടെ പരുക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ പാങ്ങ് വലിയപറമ്പില്‍ അബ്ദുല്‍ അസീസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് സംഭവം. പടപ്പറമ്പിലെ വാഹന ഷോറൂമില്‍ എത്തിയ ഖാലിദിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അവിടത്തെ ജീവനക്കാര്‍ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അങ്ങാടിപ്പുറം മേല്‍പാലത്തില്‍ ആംബുലന്‍സിനു മുന്‍പില്‍ കാര്‍ തടസ്സം ഉണ്ടാക്കിയെന്നാണ് പരാതി. കാര്‍ യാത്രക്കാരനും ആംബുലന്‍സ് ഡ്രൈവറും തമ്മില്‍ ഇവിടെവച്ച് തര്‍ക്കമുണ്ടായി. പിന്നീട് ആശുപത്രിയിലേക്കു പിന്തുടര്‍ന്നെത്തിയ കാര്‍ യാത്രക്കാരന്‍ ആംബുലന്‍സ് ഡ്രൈവറെ കയ്യേറ്റം ചെയ്തു. ആശുപത്രി ജീവനക്കാര്‍ സ്‌ട്രെച്ചറും മറ്റുമായി എത്തിയെങ്കിലും തര്‍ക്കം തീര്‍ന്ന ശേഷമാണ് രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്. അല്‍പസമയത്തിനകം രോഗി മരിച്ചു. ആംബുലന്‍സ്…
Read More » -
Crime
പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍. കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയുടെ കൈകള്‍ വെട്ടിയ കേസിലാണ് ഭര്‍ത്താവ് ഏലക്കുളം സ്വദേശി സന്തോഷിനെ അടൂരില്‍നിന്നു കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന സന്തോഷ്, വിദ്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആക്രമണം. വിദ്യയുടെ ഒരു കൈമുട്ടും കൈപ്പത്തിയും അറ്റു. മുടിയും പ്രതി മുറിച്ചു മാറ്റി. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയില്‍ അച്ഛന്‍ വിജയനും പരുക്കേറ്റു. വിദ്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ വടിവാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയതോടെ സന്തോഷ് വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.
Read More » -
India
മോദിയുടെ ജന്മദിനം യുവാക്കള്‍ ദേശീയ തൊഴിലില്ലായ്മ ദിനമായി കൊണ്ടാടും: പരിഹസിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍പ്രതിസന്ധി കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം യുവജനത ദേശീയ തൊഴിലില്ലായ്മ ദിനമായി രേഖപ്പെടുത്തുമെന്ന് കോണ്‍ഗ്രസ്. രാജ്യത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നുള്ള പ്രധാനമന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിനുപരിയായി പിറന്നാള്‍ ദിനത്തില്‍ മോദിയ്ക്ക് കോണ്‍ഗ്രസ് ആയുരാരോഗ്യദൈര്‍ഘ്യം നേര്‍ന്നു. ആശയപരമായും രാഷ്ട്രീയപരമായും മോദിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസിനെതിരെയുള്ള മോദിയുടെ ശത്രുത ദിനംപ്രതി വര്‍ധിക്കുകയാണെങ്കിലും നമ്മുടെ പ്രധാനമന്ത്രിയുടെ 72-ാം പിറന്നാളിന് ആശംസകള്‍ നേരുന്നതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ജന്മദിനങ്ങള്‍ പ്രത്യേക ദിവസങ്ങളായാണ് ആഘോഷിക്കപ്പെടുന്നതെന്ന് എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു. കുട്ടികള്‍ക്ക് ജവഹര്‍ലാല്‍ നെഹ്റു നല്‍കിയ സ്നേഹത്തിന് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായും ഇന്ദിരാഗാന്ധിയുടെ പിറന്നാള്‍ദിനം സാമുദായികഐക്യദിനമായും രാജീവ്ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാദിവസമായുമാണ് ആഘോഷിക്കുന്നതെന്ന് സുപ്രിയ സുനേത് കൂട്ടിച്ചേര്‍ത്തു. അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനം പോലും ഗുഡ് ഗവേണ്‍നന്‍സ് ഡേയായി ആഘോഷിക്കുമ്പോള്‍ മോദിജിയുടെ ജന്മദിനം മാത്രം ഈ രാജ്യത്തെ…
Read More » -
India
സ്‌കൂള്‍ ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങി അധ്യാപിക മരിച്ചു
മുംബൈ: സ്‌കൂളിലെ ലിഫ്റ്റ് ഡോറുകള്‍ക്കിടയില്‍ കുടുങ്ങി 26-കാരിയായ അധ്യാപിക മരിച്ചു. മുംബൈ മലാദിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് മുംബൈ പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ ആറാം നിലയില്‍ നിന്ന് രണ്ടാം നിലയിലുള്ള സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനായിട്ടാണ് ജെനില്‍ ഫെര്‍ണാണ്ടസ് എന്ന അധ്യാപിക ലിഫ്റ്റില്‍ കയറിയത്. അധ്യാപിക കാലെടുത്ത് വെച്ച ഉടന്‍ ലിഫ്റ്റ് അടഞ്ഞു. ജെനില്‍ ഫെര്‍ണാണ്ടസ് ഡോറിനിടയില്‍പ്പെടുകയും ലിഫ്റ്റ് മുകളിലേക്ക് ചലിക്കുകയും ചെയ്തു. സ്‌കൂള്‍ ജീവനക്കാര്‍ ഓടിയെത്തി അധ്യാപികയെ വലിച്ചെടുത്തെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Read More » -
Kerala
ഗുരുവായൂരപ്പന്റെ അന്നദാനഫണ്ടിലേക്ക് അംബാനിയുടെ 1.51 കോടി
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇളയ മകന്‍ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റ്, റിലയന്‍സ് ഡയറക്ടര്‍ മനോജ് മോദി എന്നിവര്‍ക്കൊപ്പം ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു സന്ദര്‍ശനം. 20 മിനിട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. ”കുറച്ചു കാലമായി ഇവിടെ വന്നിട്ട് ഇപ്പോള്‍ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദി” മുകേഷ് അംബാനി പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി. നമസ്‌ക്കാര മണ്ഡപ സമീപത്തെ വിളക്കില്‍ നെയ്യര്‍പ്പിച്ചു. ക്ഷേത്ര കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ മുകേഷ് അംബാനി കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നല്‍കി. ഗുരുവായൂര്‍ ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. ഗുരുവായൂരില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനുള്ള പദ്ധതിക്ക് സഹായം അഭ്യര്‍ത്ഥിച്ച് ദേവസ്വം ചെയര്‍മാന്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയായി ആയിരുന്നു പ്രതികരണം.
Read More » -
Kerala
കഥകളി നടന്‍ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി അന്തരിച്ചു
കോട്ടയം: പ്രശസ്ത കഥകളി നടന്‍ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി(53) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുമാരനല്ലൂര്‍ ഇലവനാട്ട് ഇല്ലത്ത് പരേതനായ ഇ കെ നാരായണന്‍ നമ്പൂതിരിയുടെയും കമലാദേവി അന്തര്‍ജനത്തിന്റെയും മകനായി 1969 ജനുവരി 11-നാണ് മുരളീധരന്‍ നമ്പൂതിരി ജനിച്ചത്. സ്ത്രീവേഷങ്ങളിലൂടെയാണ് മുരളീധരന്‍ നമ്പൂതിരി പ്രസിദ്ധനായത്.മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, കലാമണ്ഡലം രാമന്‍കുട്ടി, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍ തുടങ്ങിയവര്‍ക്കൊപ്പം അദ്ദേഹം അവതരിപ്പിച്ച സ്ത്രീവേഷങ്ങള്‍ ഏറെ ആസ്വാദകപ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്. പേരൂര്‍ മൂലവള്ളില്‍ ഇല്ലത്ത് ഗീതാ ലാലാണ് ഭാര്യ.
Read More » -
Local
കോട്ടയത്ത് വീട്ടമ്മയെ വീടിനുള്ളില്‍ കയറി തെരുവുനായ കടിച്ചു
കോട്ടയം: പാമ്പാടി നൊങ്ങലില്‍ വീട്ടമ്മയടക്കം അഞ്ചുപേരെ തെരുവുനായ കടിച്ചു. ആക്രമിക്കാനെത്തിയ നായയെ കണ്ട് ഓടി വീടിനുള്ളിലേക്ക് കയറിയ വീട്ടമ്മയെ വീടിനുള്ളില്‍ കടന്നാണ് കടിച്ചത്. അയല്‍വാസികളായ നാലു പേരെക്കൂടി കടിച്ച നായ പിന്നീട് ചത്തു. പേവിഷബാധ സംശയിക്കുന്നതിനാല്‍ കടിയേറ്റര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികല്‍സ തേടി. പത്തനംതിട്ട ഏഴംകുളത്ത് വാക്‌സിനെക്കുന്നതിനിടെ ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടറെ തെരുവുനായ കടിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരിയില്‍ തെരുവുനായ ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തൃത്താലയിലും നായ കുറുകെ ചാടി ഇരുചക്രവാഹനം മറിഞ്ഞ് കോളജ് വിദ്യാര്‍ഥിനിക്ക് പരുക്കേറ്റു.
Read More » -
NEWS
ഗുവാഹാട്ടി ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
ഗുവാഹാട്ടി: ഗുവാഹാട്ടി ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സൂര്യനാരായണ്‍ പ്രേം കിഷോര്‍ എന്ന വിദ്യാര്‍ഥിയെയാണ് ശനിയാഴ്ച രാവിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഡിസൈന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ബിരുദവിദ്യാര്‍ഥിയാണ് സൂര്യനാരായണ്‍ പ്രേം കിഷോര്‍.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.തൃശ്ശൂർ സ്വദേശിയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം ഗുവാഹത്തി ഐഐടിയിൽ 14 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്.23 ഐഐടികളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായതും ഗുവാഹത്തിയിലാണ്.
Read More » -
NEWS
വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: പേരക്കുട്ടിയുടെ കല്യാണം കൂടാനെത്തിയ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഴവത്ത് വളപ്പില്‍ നാരായണികുട്ടി എന്ന ബേബി (70)യേയാണ് ചങ്ങരംകുളം ചിറവല്ലൂര്‍ പടിഞ്ഞാറ്റ് മുറിയിലുള്ള മൂത്ത മകള്‍ സതിദേവിയുടെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. സതീദേവിയുടെ മകളുടെ കല്യാണത്തിന് വന്നതായിരുന്നു ബേബി.പെരുമ്ബടപ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.
Read More »