KeralaNEWS

കഥകളി നടന്‍ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി അന്തരിച്ചു

കോട്ടയം: പ്രശസ്ത കഥകളി നടന്‍ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി(53) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കുമാരനല്ലൂര്‍ ഇലവനാട്ട് ഇല്ലത്ത് പരേതനായ ഇ കെ നാരായണന്‍ നമ്പൂതിരിയുടെയും കമലാദേവി അന്തര്‍ജനത്തിന്റെയും മകനായി 1969 ജനുവരി 11-നാണ് മുരളീധരന്‍ നമ്പൂതിരി ജനിച്ചത്. സ്ത്രീവേഷങ്ങളിലൂടെയാണ് മുരളീധരന്‍ നമ്പൂതിരി പ്രസിദ്ധനായത്.മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, കലാമണ്ഡലം രാമന്‍കുട്ടി, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍ തുടങ്ങിയവര്‍ക്കൊപ്പം അദ്ദേഹം അവതരിപ്പിച്ച സ്ത്രീവേഷങ്ങള്‍ ഏറെ ആസ്വാദകപ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്. പേരൂര്‍ മൂലവള്ളില്‍ ഇല്ലത്ത് ഗീതാ ലാലാണ് ഭാര്യ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: