NEWS

ഗുവാഹാട്ടി ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഗുവാഹാട്ടി: ഗുവാഹാട്ടി ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സൂര്യനാരായണ്‍ പ്രേം കിഷോര്‍ എന്ന വിദ്യാര്‍ഥിയെയാണ് ശനിയാഴ്ച രാവിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഡിസൈന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ബിരുദവിദ്യാര്‍ഥിയാണ് സൂര്യനാരായണ്‍ പ്രേം കിഷോര്‍.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.തൃശ്ശൂർ സ്വദേശിയാണ്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം ഗുവാഹത്തി ഐഐടിയിൽ 14 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്.23 ഐഐടികളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായതും ഗുവാഹത്തിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: