Month: September 2022
-
NEWS
ഇന്ന് തിരുവനന്തപുരത്ത് മദ്യശാലകൾ അടച്ചിടും
തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇന്ന് (സെപ്റ്റംബര്‍ 18) മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി ഇന്ന് ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ജനബോധനയാത്രയും ഇതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നത് കണക്കിലെടുത്താണ് നിരോധനമെന്നും അറിയിപ്പില്‍ പറയുന്നു.
Read More » -
NEWS
ട്രെയിൻ യാത്രയിൽ 139 ലേക്ക് പിഎൻആർ നമ്പർ ടെക്സ്റ്റ് മെസേജ് ചെയ്താൽ റിസർവേഷൻ സ്റ്റാറ്റസിനൊപ്പം കോച്ച് പൊസിഷനും അറിയാം
പലരും സ്വന്തം റിസർവേഷൻ കോച്ച് കണ്ടുപിടിച്ച് കയറാനുള്ള ഓട്ടത്തിനിടെയാണ് റെയിൽ സ്റ്റേഷനിൽ അപകടത്തിൽ പെടുന്നത്. കോച്ച് പൊസിഷൻ മുൻകൂട്ടി അറിയാൻ സാധിച്ചാൽ ഓട്ടം ഒരു പരിധി വരെ ഒഴിവാകും. മറ്റ് ചിലർ Where is my train പോലുള്ള ആപ്പുകൾ വഴി ലഭിക്കുന്ന വിവരം വച്ച് പ്ലാറ്റ്ഫോമിൽ കാത്ത് നിൽക്കും. ഒടുവിൽ ട്രെയിൻ വന്നു മുന്നിൽ നിൽക്കുമ്പോഴായിരിക്കും ആപ്പ് നൽകിയ കോച്ച് പൊസിഷൻ തെറ്റാണെന്നറിഞ്ഞവരും ഓട്ടം ആരംഭിക്കുന്നത്.. ഇത്തരം വേളകളിൽ വെപ്രാളം കാട്ടാതെ മുമ്പിലുള്ള ഏതെങ്കിലും റിസർവേഷൻ കോച്ചിൽ കയറിയ ശേഷം ട്രെയിനിന്റെ ഉള്ളിൽ കൂട്ടി വളരെ സമാധാനപരമായി സ്വന്തം കോച്ചിൽ എത്തേണ്ട ആവശ്യമേയുള്ളൂ. കോച്ച് കണ്ട് പിടിക്കാൻ സ്റ്റേഷൻ ചാർട്ടിൽ നോക്കാതെയും സാധിക്കും. യാത്രാ വേളയിൽ 139 ലേക്ക് PNR നമ്പർ മാത്രം Text മെസേജ് ചെയ്താൽ റിസർവേഷൻ സ്റ്റാറ്റസിനൊപ്പം കോച്ച് പൊസിഷനും കൂടി അറിയിക്കുന്ന സംവിധാനം റെയിൽവേക്കുണ്ട് … ഇത് പലർക്കും അറിയില്ല.. പക്ഷേ ഈ സൗകര്യം പ്രയോജനപ്പെടുത്തിയാൽ…
Read More » -
NEWS
ഇന്നാണ് ആ സുദിനം; ഓണം ബംബർ 25 കോടി ആർക്ക്?
തിരുവനന്തപുരം: ഓണം ബംബർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.തിരുവനന്തപുരത്തെ ഖോർഖി ഭവനിലാണ് നറുക്കെടുപ്പ്. രാജ്യത്ത് തന്നെ ഏറ്റവും വലിയ ഒന്നാം സമ്മാന തുകയയുമായാണ് ഇത്തവണ കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബംബർ പുറത്തിറങ്ങിയത്. 500 രൂപയുടെ ഓണം ബംബർ ടിക്കറ്റിൽ 25 കോടിയാണ് ഒന്നാം സമ്മാനം. 10 സീരീസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കുന്നത്. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം പത്ത് പേർക്ക് ലഭ്യമാകും. നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേർക്കും അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേർക്കും നൽകും. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബമ്പറിലുണ്ട്. മൊത്തം 126 കോടി രൂപയുടെ സമ്മാനമാണ് ഇങ്ങനെ നൽകുന്നത്. ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ഇതുവരെ 63.81 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞുവെന്നാണ് കണക്ക്.ബാക്കി 3.69 ലക്ഷം ടിക്കറ്റുകൾ…
Read More » -
Kerala
സ്കൂളിലും തെരുവുനായ ശല്യം രൂക്ഷം; മുഖ്യമന്ത്രിക്ക് കത്തെഴുതി വിദ്യാർഥിനി
കീഴാറ്റൂർ: സ്കൂളിലും തെരുവുനായ ശല്യം രൂക്ഷമായതോടെ മുഖ്യമന്ത്രിക്ക് കത്തെഴുതി വിദ്യാർഥിനി. സ്കൂൾ മുറ്റത്ത് സ്വൈര്യവിഹാരം നടത്തുന്ന തെരുവുനായ്ക്കളെ പേടിച്ച് ഒടുവിൽ തളിപ്പറമ്പ് കീഴാറ്റൂർ എൽപി സ്കൂൾ വിദ്യാർഥി അനയ പ്രസാദാണ് സംസ്ഥാന മുഖ്യമന്ത്രിക്ക് പരാതി കത്തയച്ചത്. “ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, കീഴാറ്റൂർ ഗവ. എൽപി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിയാണ് ഞാൻ. തെരുവുനായ്ക്കളുടെ ശല്യം മൂലം കുട്ടികളായ ഞങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ സാധിക്കുന്നില്ല… വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു” – കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ സ്കൂൾ സ്റ്റേജിലെ ഭക്ഷണ മുറിയിൽ ഉണ്ടായിരുന്ന നായ്ക്കളെ ഓടിക്കാൻ ശ്രമിച്ച അധ്യാപകന് നേരെ നായകൾ കുരച്ച് ചാടി വന്നത് ഭീതി പരത്തിയിരുന്നു. ഇവയുടെ ശല്യം രൂക്ഷമായതോടെ ഇന്റർവെൽ സമയത്ത് അധ്യാപകരുടെ സാന്നിധ്യത്തിൽ മാത്രമേ വിദ്യാർഥികൾക്ക് പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ എന്ന അവസ്ഥയാണ്. ഇതേ തുടർന്നാണ് വിദ്യാർഥികൾക്കു വേണ്ടി അനയ മുഖ്യമന്ത്രിക്ക് കത്തയക്കാൻ തീരുമാനിച്ചത്.
Read More » -
Crime
ആർ.ടി. ഓഫീസ് രേഖകള്‍ സമീപത്തെ കടയില്‍നിന്ന് പിടിച്ചെടുത്ത സംഭവം: മൂന്ന് എ.എം.വി.ഐമാർക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: ചേവായൂരിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ കടയില്‍നിന്ന് ആര്‍.ടി.ഒ. രേഖകളും പണവും പിടിച്ചെടുത്തതില്‍ നടപടി. മോട്ടര്‍ വാഹന വകുപ്പിലെ മൂന്നു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു എ.എം.വി.ഐമാരായ ഷൈജന്‍, ശങ്കര്‍, വി.എസ്. സജിത്ത് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഇവര്‍ ഒപ്പിട്ട രേഖകളാണ് സമീപത്തുള്ള കടയില്‍നിന്നും കണ്ടെത്തിയത്. ചേവായൂര്‍ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനു സമീപത്തെ കടയില്‍നിന്ന് 1,59,390 രൂപയും 114 വാഹന ആര്‍.സി.കള്‍ ഉള്‍പ്പെടെ ആര്‍.ടി.ഒ. ഓഫീസില്‍ മാത്രം സൂക്ഷിക്കേണ്ട 145 രേഖകളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെടുത്തിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെ വിജിലന്‍സ് എസ്.പി. പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍ക്രമക്കേടുകള്‍ വ്യക്തമാക്കുന്നനിലയില്‍ പണവും രേഖകളും കണ്ടെടുത്തത്. 19 ഡ്രൈവിങ് ലൈസന്‍സുകള്‍, 12 പെര്‍മിറ്റുകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെട്ടിരുന്നു. ‘ഓണ്‍ലൈന്‍ ഓട്ടോ കണ്‍സള്‍ട്ടന്‍സി’ എന്നപേരില്‍ ലൈസന്‍സോ, അനുമതിയോ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന കടയില്‍നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശി രബി ചന്ദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കടയെന്ന് വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പിടിച്ചെടുത്തവയില്‍…
Read More » -
Kerala
കിരൺ ആനന്ദ് ഗുരുവായൂർ മേൽശാന്തി
ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നു മുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായി കിരണ്‍ ആനന്ദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ആദ്യമായാണ് കിരണ്‍ ആനന്ദ് മേല്‍ശാന്തിയാകുന്നത്. നറുക്കെടുപ്പിലൂടെയാണ് കക്കാട് മനയില്‍ (നികുഞ്ജം) കിരണ്‍ ആനന്ദ് നമ്പൂതിരിയെ തെരഞ്ഞെടുത്തത്. കൂടിക്കാഴ്ചയിൽ അർഹത നേടിയവരുടെ പേരുകൾ ഉച്ചപൂജയ്ക്ക് ശേഷം നമസ്‌കാര മണ്ഡപത്തിൽ തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നറുക്കെടുക്കുകയായിരുന്നു. നിലവിലെ മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. 41 അപേക്ഷകരിൽ നിന്നും കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ 39 പേരുടെ പേരുകൾ നറുക്കിട്ടെടുത്തതിൽ നിന്നാണ് കിരൺ ആന്ദന്ദിനെ മേൽശാന്തിയായി തെരെഞ്ഞെടുത്തത്. ഒക്ടോബർ ഒന്നുമുതൽ ആറ് മാസമാണ് പുതിയ മേൽശാന്തിയുടെ കാലാവധി. പുതിയ മേൽശാന്തി സെപ്റ്റംബർ 30 ന് രാത്രി സ്ഥാനമേൽക്കും. അതിനു മുൻപ് 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും. ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ്. ക്ഷേത്രം തന്ത്രി പി.സി ദിനേശൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
Read More » -
Kerala
‘ഇത് തമാശയല്ല’; മഹാബലിക്ക് കേരളവുമായി ബന്ധമില്ലെന്ന പരാമര്‍ശം കേരളത്തെ വിരട്ടാൻ ഉദ്ദേശിച്ചെന്ന് മന്ത്രി റിയാസ്
തിരുവനന്തപുരം: മഹാബലിയും കേരളവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻെറ പ്രസ്താവനക്കെതിരെ ടൂറിസം – പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിൻറ കൂട്ടായ്മക്ക് നേരെയുള്ള ഭയപ്പെടുത്തലാണ് കേന്ദ്രമന്ത്രി മുരളീധരൻ്റെ പ്രസ്താവനയെന്നും ഇതൊരു തമാശയായി കാണാനാകില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തുണ്ടായ ശക്തമായ മഴകാരണം 300 കോടിയുടെ നഷ്ടം പൊതുമരാമത്ത് വകുപ്പിനുണ്ടായെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റോഡുകള്‍ നന്നാക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടിണ്ട്. റോഡുകള്‍ തകരുന്നിൽ മഴ ഒരു മുഖ്യകാരണമാണ്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുഴുവൻ മോശക്കാരാണെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ഇന്നലെ പറഞ്ഞിരുന്നു. പുരാണങ്ങളും ഐതിഹ്യങ്ങളും പ്രകാരം നര്‍മദാ നദിയുടെ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. വാമനൻ മഹാബലിക്ക് മോക്ഷം നൽകുകയാണ് ചെയ്തത്. എല്ലാ നല്ല കാര്യങ്ങളും കേരളത്തിൽ നിന്നാകണമെന്ന് ആഗ്രഹിക്കുന്ന മലയാളികൾ മഹാബലിയെ ദത്തെടുത്തതാകാമെന്നും വി.മുരളീധരൻ ദുബായിൽ പറഞ്ഞു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ…
Read More » -
Kerala
റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് വീണ് സ്കൂട്ടർ യാത്രക്കാരയ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് വീണ് സ്കൂട്ടർ യാത്രക്കാരയ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്. സുരക്ഷാ മുൻകരുതലൊന്നും ഇല്ലാതെ റോഡിലേക്ക് മറിച്ചിട്ട ആർച്ച് സ്കൂട്ടർ യാത്രക്കാരുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഞായറാഴ്ച നടന്ന സംഭവത്തിൽ കേസെടുക്കാൻ പോലും പൊലീസ് തയ്യാറായില്ല. ഒരു ക്ലബിന്‍റെ വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ആർച്ച് പൊളിച്ച് മാറ്റുന്നതിനിടയൊണ് അപകടം. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിൽ വാഹനങ്ങള്‍ തടഞ്ഞ് സുരക്ഷാ മുൻകരുതല്‍ എടുക്കാതെയാണ് ആർച്ച് അഴിച്ച് മാറ്റിയത്. രണ്ടുപേർ കെട്ടഴിച്ച് ആർച്ച് റോഡിലേക്ക് മറിച്ചിടുകയായിരുന്നു. അ സമയത്ത് സ്കൂട്ടറിൽ അതുവഴി പോയ പൂഴികുന്ന് സ്വദേശി ലേഖയും 15 വയസ്സുകാരി മകളും നിലത്തേക്ക് വീഴുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ് റോഡിൽ വീണുകിടന്ന ഇവരെ ആശുപത്രിയിലേക്ക് എത്തിക്കാൻ പോലും ആരും തയ്യാറായില്ല. ഭർത്താവ് ബിജുവെത്തിയ ശേഷമാണ് ലേഖയയെും മകളയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരാതി നൽകിയിട്ട് നെയ്യാറ്റിൻകര പൊലീസും അനങ്ങിയില്ലെന്ന് ബിജു പറയുന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ പ്രാഥമികോരോഗ്യ കേന്ദ്രത്തിലെ…
Read More » -
Business
ഇന്ത്യയിലെ വിലപിടിപ്പുള്ള കമ്പനി; ടാറ്റയെ പിന്തള്ളി അദാനി ഗ്രൂപ്പ്
മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി അദാനി എന്റർപ്രൈസസ്. ടാറ്റയുടെ കുടക്കീഴിലുള്ള കമ്പനികളെ മറികടന്നാണ് ഈ നേട്ടം. ഇന്നലെ വിപണി അവസാനിച്ചപ്പോൾ അദാനി ഗ്രൂപ്പിന്റെ എല്ലാ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണി മൂല്യം 22.27 ട്രില്യൺ ആണ്. അതായത് ഏകദേശം 278 ബില്യൺ ഡോളർ. ടാറ്റ ഗ്രൂപ്പിന്റെ ഓഹരി 20.77 ട്രില്യൺ ആണ്. അതേസമയം . മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് 17.16 ട്രില്യൺ (220 ബില്യൺ ഡോളർ) വിപണി മൂലധനവുമായി മൂന്നാം സ്ഥാനത്താണ്. അദാനി എന്ന കുടുംബനാമത്തിൽ ആരംഭിക്കുന്ന, ലിസ്റ്റ് ചെയ്ത ഒമ്പത് സ്ഥാപനങ്ങളുടെയും ആസ്ഥാനം അഹമ്മദാബാദ് ആണ്. അദാനി ഗ്രൂപ്പിന്റെ സമ്പത്ത് വിഭജിച്ചിരിക്കുന്നത് വളരെ സമർത്ഥമായാണ്. അദാനി ട്രാൻസ്മിഷൻ ആണ് ഇതിൽ മുൻപന്തിയിൽ. ടാറ്റ ഗ്രൂപ്പിന് വിപണിയിൽ ലിസ്റ്റ് ചെയ്ത 27 കമ്പനികളാണ് ഉള്ളത്. അതിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് കമ്പനിയുടെ വിപണി മൂലധനത്തിന്റെ 53 ശതമാനവും വഹിക്കുന്നു. മുകേഷ് അംബാനി ഗ്രൂപ്പിന് ഒമ്പത് ലിസ്റ്റഡ് കമ്പനികളുണ്ട്,…
Read More » -
Kerala
വെള്ളിയാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും; സമരവുമായി ഡീലര്‍മാര്‍
കൊച്ചി: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ വെള്ളിയാഴ്ച്ച അടച്ചിടും. പൊതുമേഖലാ എണ്ണക്കമ്പനികൾ നടപ്പാക്കിയ നയങ്ങളും പരിഷ്കാരങ്ങളും ദുരിതത്തിലാക്കുന്നുവെന്നാരോപിച്ചാണ് പെട്രോളിയം ഡീലർമാർ പമ്പുകള്‍ അടച്ച് സമരം പ്രഖ്യാപിച്ചത്. കേരളത്തിലെ അറുന്നൂറ്റമ്പതോളം ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലർമാർക്ക് പ്രതിദിനം നാനൂറ്റിയമ്പതോളം ലോഡുകൾ വേണമെന്നിരിക്കെ ഇരുന്നൂറ്റിയമ്പത് ലോഡുകൾ മാത്രമാണ് നൽകുന്നത്. ഇതുകാരണം സ്ഥിരമായി മൂന്നിലൊന്നോളം പമ്പുകൾ പൂർണ്ണമായോ ഭാഗികമായോ അടഞ്ഞ് കിടക്കുന്ന സ്ഥിതിയാണുളളത്. ഐഒസി ആകട്ടെ അവരുടെ ഡീലർമാരുടെ മേൽ പ്രീമിയം ഉല്‍പന്നങ്ങൾ അടിച്ചേൽപ്പിക്കുകയാമെന്നും ആരോപിച്ചു. പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിന് വേണ്ടിയാണ് വെള്ളിയാഴ്ച്ച കേരളത്തിലെ മുഴുവൻ പെട്രോൾ പമ്പുകളും അടച്ചിട്ട് കമ്പനിയിൽ നിന്നും ലോഡെടുക്കാതെ പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് കേരളത്തിലെ പെട്രോളിയം വ്യാപാരികളുടെ സംഘടനകളുടെ കൂട്ടായ്മ ചെയര്‍മാൻ ടോമി തോമസും കൺവീനര്‍ ശബരീനാഥും കൊച്ചിയില്‍ അറിയിച്ചു.
Read More »