NEWS

വിനോദ- തീര്‍ത്ഥാടന കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഐആര്‍സിടിസിയുടെ വിമാനയാത്ര

ന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന/വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഐആര്‍സിടിസി ഏറ്റവും പുതിയ വിമാനയാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു.

വിമാന ടിക്കറ്റുകള്‍, ത്രീ സ്റ്റാര്‍ ഹോട്ടല്‍ പ്രഭാത ഭക്ഷണം, അത്താഴം, താമസ സൗകര്യം, യാത്രകള്‍ക്ക് വാഹനം, യാത്രാ ഇന്‍ഷുറന്‍സ്, ടൂര്‍ മാനേജര്‍മാരുടെ സേവനം എന്നിവ ഉള്‍പ്പെടുന്ന പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊച്ചി വിമാനത്താവളത്തില്‍ നിന്നും ഒക്ടോബര്‍ 19 മുതലാണ് രാജസ്ഥാന്‍ വിമാനയാത്ര ആരംഭിക്കുന്നത്. 43,800 രൂപയാണ് ടിക്കറ്റ് നിരക്ക്. ഷിംല, മണാലി, ഛത്തീസ്ഗഡ് പാക്കേജുകള്‍ നവംബര്‍ മൂന്നിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് യാത്ര ആരംഭിക്കുക. ഈ യാത്രയ്ക്ക് 52,670 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.

 

 

സോംനാഥ്, ദ്വാരക എന്നിവ ഉള്‍പ്പെടുന്ന ഡിവൈന്‍ ഗുജറാത്ത് യാത്ര നവംബര്‍ ഏഴിനാണ് പുറപ്പെടുന്നത്. കൊച്ചി വിമാനത്താവളത്തില്‍ നിന്നും ആരംഭിക്കുന്ന ഈ യാത്രയുടെ ടിക്കറ്റ് നിരക്ക് 36,100 രൂപ മുതലാണ്. അതേസമയം, ഭുവനേശ്വര്‍, പുരി, കൊണാര്‍ക്ക് യാത്രയുടെ ടിക്കറ്റ് നിരക്ക് 42,250 രൂപ മുതലാണ്. ഡിസംബര്‍ ഒന്നിന് കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് ഈ യാത്ര പുറപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: