CrimeNEWS

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീട് ഇടിച്ചുനിരത്തി

ഭോപാല്‍: പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശിലെ റേവയിലാണ് പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. പരാതി ലഭിച്ചതിന് പിന്നാലെ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടിയ പ്രതികളുടെ വീടുകളാണ് പൊളിച്ചത്.

ഒളിവിലുള്ള പ്രതികളുടെ സ്വത്തുക്കള്‍ കണ്ടെത്താനും നടപടി തുടങ്ങി. ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിയെയും ആണ്‍ സുഹൃത്തിനെയുമാണ് പ്രതികള്‍ ആക്രമിച്ചത്. ക്ഷേത്രത്തിന് സമീപത്തെ വനപ്രദേശത്ത് കൂടി സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ആറുപ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അഞ്ചുപേര്‍ പിടിയിലായെന്നും ഒരാള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: