IndiaNEWS

ഇനി ഭാജപ്പയുടെ ക്യാപ്റ്റന്‍; അമരീന്ദര്‍ ബി.ജെ.പിയില്‍

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യപ്റ്റന്‍ അമരീന്ദര്‍ സിങ്(80) ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍നിന്ന് വിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് അമരീന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇന്നു രാവിലെ ബി.ജെ. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഞ്ചാബില്‍ സ്വാധീനം ശക്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ നീക്കങ്ങളുടെ ഭാഗമാണ് അമരീന്ദറുടെ ലയനവും.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയതോടെ കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍, പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഈ പാര്‍ട്ടിയും ബി.ജെ.പിയില്‍ ലയിച്ചു. അമരീന്ദറിനൊപ്പമുള്ള ഏഴ് മുന്‍ എം.എല്‍.എമാരും ഒരു മുന്‍ എം.പിയും ബി.ജെ.യില്‍ ചേര്‍ന്നിട്ടുണ്ട്.

Signature-ad

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടിക്കൊപ്പം ബി.ജെ.പിയുടെ സഖ്യകക്ഷിയായി മത്സരിച്ചെങ്കിലും ഒരു മണ്ഡലം പോലും നേടാന്‍ അമരീന്ദറിന് കഴിഞ്ഞിരുന്നില്ല. സ്വന്തം മണ്ഡലമായ പട്യാല അര്‍ബന്‍ പോലും ജയിക്കാന്‍ അമരീന്ദറിനു സാധിച്ചില്ല.

നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കുശേഷം ലണ്ടനില്‍നിന്ന് അടുത്തിടെയാണ് അമരീന്ദര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അദ്ദേഹം കണ്ടിരുന്നു.

Back to top button
error: