IndiaNEWS

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

ജമ്മു കശ്മീരില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. പുല്‍വാമയിലും ഷോപിയാനിലും ജമ്മു കശ്മീര്‍ ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ തിയേറ്ററുകള്‍ ഉദ്ഘാടനം ചെയ്തു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കാണുന്നതിന്റെ മികച്ച ഉദാഹരണമായാണ്, സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വിലയിരുത്തപ്പെടുന്നത്. ജമ്മു കശ്മീരിന് ഇത് ചരിത്ര ദിനം എന്നാണ് ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ തിയേറ്ററുകള്‍ ഉദ്ഘാടനം ചെയ്ത ശേഷം പ്രതികരിച്ചത്.

Signature-ad

ജമ്മു കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് തൊണ്ണൂറുകളിലാണ് സിനിമാശാലകള്‍ അടച്ചുപൂട്ടിയത്. ദീര്‍ഘകാലത്തിന് ശേഷം തിയേറ്ററില്‍ സിനിമ കാണാനുള്ള അവസരമാണ് കശ്മീര്‍ സ്വദേശികള്‍ക്ക് ലഭ്യമായിരിക്കുന്നത്. യുവാക്കളില്‍ പലര്‍ക്കും ആദ്യമായാണ് തിയേറ്ററില്‍ സിനിമ കാണാന്‍ സാധിക്കുന്നത്.

Back to top button
error: