ആര് മത്സരിച്ചാലും നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുള്ളവരാണ് അധ്യക്ഷനാവുകയെന്നും അന്തിമ പട്ടിക 30ന് വരുമെന്നും നിലപാട് അന്ന് കൂടുതല്‍ വ്യക്തമാക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് അറിയിച്ചു. നെഹ്‌റു കുടുംബാംഗം എത്തിയതിനാലാണ് ഭാരത് ജോഡോ യാത്രയില്‍ ഇത്രയധികം ആളുകളെത്തുന്നതെന്നും അല്ലെങ്കില്‍ ആരെത്തുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം അധ്യക്ഷസ്ഥാനത്തേക്ക് കേരള ഘടകം സ്ഥാനാര്‍ത്ഥികളെ മുന്നോട്ടുവെച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും കേരളത്തില്‍ നിന്നുള്ള നേതാവ് മത്സരിച്ചാല്‍ സാഹചര്യം വിലയിരുത്തി പിന്തുണ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കയതിന് പിന്നാലെയായിരുന്നു ഇരു നേതാക്കളുടെയും പ്രസ്താവന.