NEWS

നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും പിഴയുണ്ടോയെന്ന് മൊബൈലിൽ അപ്പപ്പോൾ അറിയാം

ഭൂരിഭാഗം ആൾക്കാരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഗതാഗത ലംഘനത്തിന് ഫൈൻ അടക്കേണ്ടി വന്നിട്ടുള്ളവരായിരിക്കും.മിക്കവാറും ഹെൽമറ്റ് വെക്കാത്തതിനോ സീറ്റ് ബെൽറ്റ് ഇടാത്തതിനോ സിഗ്നൽ തെറ്റിച്ചതിനോ ഒക്കെയാവും ഫൈൻ അടയ്ക്കേണ്ടി വന്നിട്ടുള്ളത്.ഇങ്ങനെ കുറഞ്ഞ തുകയായിരിക്കും ഇതുവരെ പിഴയായി അടച്ചിട്ടുണ്ടാകുക.
പണ്ടത്തെ പോലെ ട്രാഫിക് പോലീസ് സ്റ്റേഷനിൽ പോയി വരി നിന്നൊന്നും ഫൈൻ അടയ്‌ക്കേണ്ട കാലമല്ല ഇത്. ഇപ്പോൾ ട്രാഫിക് ഫൈൻ അല്ലെങ്കിൽ ഇ-ചലാൻ ഓൺലൈൻ ആയി അടയ്ക്കാനും സ്റ്റാറ്റസ് പരിശോധിക്കാനും കഴിയും.എന്നാൽ സമയാസമയങ്ങളിൽ ഇത് പരിശോധിക്കാതിരിക്കുകയും മറ്റും ചെയ്താൽ വലിയൊരു തുക പിന്നീട് കെട്ടിവയ്ക്കേണ്ടിയും വരും.
20000 രൂപ വിലയുള്ള സ്‍കൂട്ടറിന് 40000 രൂപയോളം ട്രാഫിക്ക് ഫൈനായി ലഭിച്ച വാര്‍ത്ത പുറത്തുവന്നത് അടുത്തിടെയാണ്. ഇങ്ങനെ ഏറെക്കാലമായി അടയ്ക്കാതെ കിടക്കുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകള്‍ കൂടി ഭീമന്‍ സംഖ്യയാകുന്ന വാര്‍ത്തകള്‍ അടുത്തകാലത്ത് പതിവാണ്.പലരും ഇതേപ്പറ്റി ബോധവാന്മാരല്ലാത്തതിനാലാവും ഇങ്ങനെ സംഭവിക്കുന്നത്.
പല നഗരങ്ങളിലും പല വെബ്സൈറ്റുകളാണ് ട്രാഫിക് ഇ-ചലാൻ ഓൺലൈൻ ആയി അടക്കാൻ ഉപയോഗിക്കുന്നത്. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേയ്‌സിന് (Ministry of Road Transport and Highways) സ്വന്തമായി വെബ്സൈറ്റ് ഉണ്ട്. ഇതിലൂടെയും രാജ്യത്തുള്ളവർക്ക് ട്രാഫിക് ഇ-ചലാൻ ഓൺലൈൻ ആയി അടക്കാനാവും. എല്ലാ സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും ട്രാഫിക് ചലാൻ പേയ്‌മെന്റ് വെബ്സൈറ്റുകൾ ഏകദേശം സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.
മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേയ്‌സിന്റെ വെബ്സൈറ്റിലൂടെ എങ്ങനെ ട്രാഫിക് ചലാൻ പേ ചെയ്യാം?
☛ഗവണ്മെന്റിന്റെ ഇ-ചലാൻ വെബ്സൈറ്റ് (https://echallan.parivahan.gov.in/index/) തുറന്ന ശേഷം ചലാൻ സ്റ്റാറ്റസ് പരിശോധിക്കാം.
☛മൂന്ന് ഓപ്‌ഷനുകളാണ് ചലാൻ സ്റ്റാറ്റസ് പരിശോധിക്കാനായി ഉള്ളത്. ചലാൻ നമ്പർ ഉപയോഗിച്ചും, വണ്ടിയുടെ നമ്പർ ഉപയോഗിച്ചും അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് നമ്പർ ഉപയോഗിച്ചും ചലാൻ സ്റ്റാറ്റസ് പരിശോധിക്കാം.

☛ചലാൻ കണ്ടെത്തിക്കഴിഞ്ഞാൽ വെബ്സൈറ്റ് പേയ്‌മെന്റ് ഓപ്‌ഷനും ചലാൻ വിവരങ്ങൾ താഴെ ലിസ്റ്റ് ചെയ്യും.

 
☛”Pay Now” എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ പേയ്‌മെന്റ് പൂർത്തിയാക്കാനായി നിങ്ങളെ വെബ്സൈറ്റ് സ്റ്റേറ്റ് വെബ്‌സൈറ്റിലേക്ക് കൊണ്ടുപോവും.
☛ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഇ-ചലാൻ അടയ്ക്കാം
മുൻപ് നടത്തിയ പേയ്‌മെന്റുകൾ വെരിഫൈ ചെയ്യാനും സാധിക്കും.

അതാത് നഗരങ്ങളിലെയും സംസ്ഥാനങ്ങളിലെയും വെബ്സൈറ്റിലൂടെയും ഇ-ചലാൻ അടക്കാനാവും.
☛നിങ്ങളുടെ നഗരത്തിലെ ഔദ്യോഗിക ട്രാൻസ്‌പോർട് വെബ്സൈറ്റ് തുറക്കുക.”Pay violation fines” ക്ലിക്ക് ചെയ്യുക.
☛പേ വയലേഷൻ നോട്ടീസ്, പാർക്കിംഗ് ചാർജ്, സ്പോട്ട് ഫൈൻ, എന്നീ ചാർജുകളിൽ നിന്നും നിങ്ങളുടെ ഫൈൻ തിരഞ്ഞെടുക്കുക.
☛വാഹനത്തിന്റെ രെജിസ്ട്രേഷൻ നമ്പർ, പഴയ രെജിസ്ട്രേഷൻ നമ്പർ, പാർക്കിംഗ് വയലേഷൻ ടാഗ് നമ്പർ, എന്നിങ്ങനെ ആവശ്യമുള്ള വിവരങ്ങളും നൽകാനുള്ള തുകയും എന്റർ ചെയ്യുക. അതിനുശേഷം ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്താൻ കഴിയും.

ഏറെക്കാലമായി അടയ്ക്കാതെ കിടക്കുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകള്‍ ഭീമന്‍ സംഖ്യയായി മാറുന്നത് ഇങ്ങനെ ഒഴിവാക്കാം.


ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കള്‍ക്ക് ജയിൽ ശിക്ഷ ഉള്‍പ്പെടെയുള്ള ഭേദഗതികളോടെയാണ് കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ നിയമം നടപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: