IndiaNEWS

നോയിഡയില്‍ നിര്‍മാണത്തിനിടെ മതില്‍ തകര്‍ന്ന് നാലു മരണം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ മതില്‍ തകര്‍ന്ന് വീണ് നാലുപേര്‍ മരിച്ചു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: