ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (IRCTC) നവരാത്രി ആഘോഷവേളയില്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന, നവരാത്രി ഉപവാസമെടുത്ത് പോകുന്ന യാത്രക്കാര്‍ക്കായി പ്രത്യേക മെനു അവതരിപ്പിച്ചു.
‘വ്രത താലി’ എന്നു പേരിട്ടിരിക്കുന്ന ഈ മെനു സെപ്റ്റംബര്‍ 26 മുതല്‍ 400 റെയില്‍വേ സ്റ്റേഷനുകളിലുടനീളം റെയില്‍വേ യാത്രക്കാര്‍ക്ക് ലഭ്യമാക്കുവാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉപവാസ സമയത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ മുന്നില്‍കണ്ടാണ് ഐആര്‍സിടിസി ‘വ്രത താലി’ അവതരിപ്പിച്ചിരിക്കുന്നത്.
ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്കും വ്രതമനുഷ്ഠിക്കുന്നവര്ക്കും ഉള്ളിയും വെളുത്തുള്ളിയും ഇല്ലാതെ പാകം ചെയ്ത് കല്ല് ഉപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേക ‘വ്രത താലി’ ഓര്‍ഡര്‍ ചെയ്യാം. നവരാത്രി കാലം കഴിഞ്ഞും ആളുകള്‍ക്ക് താല്പര്യമുണ്ടെങ്കില് ഇത് തുടരുമെന്ന് ഐആര്‍സിടിസി പിആര്‍ഒ ആനന്ദ് കുമാര്‍ ഝാ പറഞ്ഞു.

പ്രത്യേക വിലയിലും അളവിലും വ്യത്യസ്തമായ വ്രത് താലിയാണ് റെയില്‍വേ അവതരിപ്പിച്ചിരിക്കുന്നത്. 99 രൂപ മുതല്‍ 250 രൂപ വരെയാണ് ഓരോ താലിയുടെയും വില.
99 രൂപ – പഴങ്ങള്‍, ബക്ക്വീറ്റ് പഖോരി, തൈര്
99 രൂപ – 2 പറാത്ത, ഉരുളക്കിഴങ്ങ് കറി, സാഗോ പുഡ്ഡിംഗ്
199 രൂപ – 4 പറാത്ത, 3 പച്ചക്കറികള്‍, സാഗോ കിച്ച്ഡി
250- പനീര്‍ പറാത്ത, വ്രത് മസാല, സിംഘട, ആലു പറാത്ത എന്നിവ.
99 രൂപ – പഴങ്ങള്‍, ബക്ക്വീറ്റ് പഖോരി, തൈര്
99 രൂപ – 2 പറാത്ത, ഉരുളക്കിഴങ്ങ് കറി, സാഗോ പുഡ്ഡിംഗ്
199 രൂപ – 4 പറാത്ത, 3 പച്ചക്കറികള്‍, സാഗോ കിച്ച്ഡി
250- പനീര്‍ പറാത്ത, വ്രത് മസാല, സിംഘട, ആലു പറാത്ത എന്നിവ.
യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഭക്ഷണം ബുക്ക് ചെയ്യുവാന്‍ സാധിക്കും. ഐആര്‍സിടിസി ആപ്പ് വഴിയോ www.ecatering.irctc.co.in എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കില്‍ 1323 എന്ന നമ്ബറില്‍ വിളിച്ചോ ഭക്ഷണം ബുക്കിംഗ് നടത്താം. ടിക്കറ്റ് ബുക്കിംഗ് സമയത്ത് പ്രത്യേക ഫാസ്റ്റ് ഫുഡ് താലിയും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്