തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍, പെര്‍മിറ്റ്, ഉടമസ്ഥാവകാശം കൈമാറ്റം തുടങ്ങിയ 58 പൗര കേന്ദ്രീകൃത സേവനങ്ങള്‍ ഇനി മുതല്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി ലഭിക്കും.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലമാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.ആധാ ര്‍ ഉപയോഗിച്ച് സ്വമേധയാ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയത്തിന്‍്റെ വിജ്ഞാപനത്തില്‍ പറയുന്നു
ലേണര്‍ ലൈസന്‍സിനുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം, ഡ്രൈവിംഗ് യോഗ്യതാ പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍. കൂടാതെ, ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ്, കണ്ടക്ടര്‍ ലൈസന്‍സിലെ വിലാസം മാറ്റം, മോട്ടോര്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ എന്നിവയും ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.